സംവിധായകന്‍ കബീര്‍ ഖാന് നേരെ കറാച്ചി വിമാനത്താവളത്തില്‍ പ്രതിഷേധം
text_fieldsകറാച്ചി: ഒരു സെമിനാറില്‍ പങ്കെടുക്കാനായി ലാഹോറിലേക്ക് പോകാന്‍ കറാച്ചി വിമാനത്താവളത്തിലത്തെിയ ബോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കബീര്‍ ഖാനു നേരെ പ്രതിഷേധം.
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചും ചെരിപ്പെറിഞ്ഞും കൂക്കി വിളിച്ചും പ്രതിഷേധക്കാര്‍ അദ്ദേഹത്തിനു നേരെ ഓടിയടുത്തു. സൈഫ് അലി ഖാനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ഫാന്‍റം എന്ന സിനിമയിലെ പരാമര്‍ശങ്ങളാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. ഹാഫിസ് സഈദിനെ വധിക്കാനുള്ള ദൗത്യസംഘത്തെ നയിക്കുന്ന റിട്ട. സൈനിക ഉദ്യോഗസ്ഥനെക്കുറിച്ചാണ് സിനിമ. ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സിയായ റോ പാകിസ്താനില്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് എന്തുകൊണ്ടാണ് സിനിമ എടുക്കാത്തതെന്ന് പ്രതിഷേധക്കാര്‍ വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു. റോ ഉദ്യോഗസ്ഥന്‍ കുല്‍ബുഷാന്‍ യാദവ് പാകിസ്താനില്‍ അറസ്റ്റിലായതിനെയാണ് പ്രതിഷേധക്കാര്‍ സൂചിപ്പിച്ചത്. പാകിസ്താനെ ശത്രുരാജ്യമായും ഭീകരതയുടെ താവളമായും ചിത്രീകരിക്കുന്നെന്നാരോപിച്ച് ഫാന്‍റം പാകിസ്താനില്‍ നിരോധിച്ചിരുന്നു. അതേസമയം, അതിന് തൊട്ടുമുമ്പ് ഇറങ്ങിയ ബജ്റംഗി ഭാജിയാന്‍ പാകിസ്താനില്‍ നല്ല പ്രതികരണമുണ്ടാക്കുകയും ചെയ്തു. ഇന്ത്യയുടെ മതേതര കെട്ടുറപ്പിലും ഇന്ത്യ-പാകിസ്താന്‍ സൗഹൃദത്തിലും തനിക്ക് അടിയുറച്ച വിശ്വാസമുണ്ടെന്നാണ് ഇതുസംബന്ധിച്ച കബീര്‍ ഖാന്‍െറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.