ജലം കേന്ദ്രപട്ടികയിലാക്കുന്നത് പരിശോധിക്കും -കേന്ദ്രസര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: ജലം സംസ്ഥാനസര്‍ക്കാറിന്‍െറ അധികാരപരിധിയില്‍നിന്ന് കേന്ദ്രസര്‍ക്കാറിന്‍െറ നിയന്ത്രണത്തിലാക്കുന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ആലോചനയിലാണെന്നും കേന്ദ്ര ജല വിഭവമന്ത്രി ഉമാഭാരതി വരള്‍ച്ചയെക്കുറിച്ച ചര്‍ച്ചക്കിടയില്‍ രാജ്യസഭയെ അറിയിച്ചു.
സംസ്ഥാനവിഷയമായ ജലം കേന്ദ്രപട്ടികയിലേക്ക് മാറ്റണമെന്ന് ജനതാദള്‍-യു നേതാവ് ശരദ് യാദവ് ആവശ്യപ്പെട്ടപ്പോഴാണ് ഉമാഭാരതി മോദിസര്‍ക്കാറിന്‍െറ നീക്കവും വ്യക്തമാക്കിയത്. കുടിവെള്ളക്ഷാമം പരിഹരിക്കാനാണ് യാദവ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. വെള്ളം വലിയ തര്‍ക്കവിഷയമായി മാറിയിരിക്കുകയാണെന്നും ഇത് തടയാന്‍ മതിയായ നടപടി എടുത്തില്ളെങ്കില്‍ വെള്ളത്തെച്ചൊല്ലി രാജ്യത്ത് ആഭ്യന്തര യുദ്ധമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും യാദവ് പറഞ്ഞു.
ജലത്തിന്‍െറ നിയന്ത്രണം സംസ്ഥാനങ്ങളില്‍നിന്ന് കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് എന്‍.ഡി.എ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍, വിവാദമാകുമെന്ന് കരുതി ആ ആഗ്രഹം പുറത്തുപറയാതിരിക്കുകയായിരുന്നുവെന്നും ഉമാഭാരതി പറഞ്ഞു.
ഇതുസംബന്ധിച്ച് ജലവിഭവമന്ത്രാലയം കൂടിയാലോചന നടത്തിയിരുന്നു. എന്നാല്‍, വൈകാരിക വിഷയമെന്നനിലയില്‍ ഇത് പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ മുതിര്‍ന്നില്ല.
എന്നാല്‍, ശരദ് യാദവ് ആവശ്യപ്പെട്ടനിലക്ക് ജലം കേന്ദ്രപട്ടികയില്‍ കൊണ്ടുവരുന്നതിന് പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന് ഉമാഭാരതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.