മാധ്യമങ്ങളെ ഭയക്കാതെ വേതനം കൂട്ടണമെന്ന് എം.പിമാര്‍
text_fields
ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് എം.പിമാരുടെ വേതനം കൂട്ടാനുള്ള ശിപാര്‍ശ മാധ്യമങ്ങളെ ഭയക്കാതെ നടപ്പാക്കണമെന്ന് രാജ്യസഭയില്‍ ആവശ്യം. ശൂന്യവേള തുടങ്ങുന്നതിന് മുമ്പ് സമാജ്വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാള്‍ ഉയര്‍ത്തിയ ആവശ്യത്തെ പിന്തുണച്ച് പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ രംഗത്തുവരികയുംചെയ്തു.
ജീവിതചെലവേറിയത് എല്ലാവരെയും ബാധിച്ചതുപോലെ പാര്‍ലമെന്‍റ് എം.പിമാരെയും ബാധിച്ചിട്ടുണ്ടെന്ന് നരേഷ് പറഞ്ഞു. അതുകൊണ്ടാണ് വേതനവര്‍ധന വേണമെന്ന് ആദിത്യനാഥ് കമ്മിറ്റി ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ ശമ്പളകമീഷനെ വിമര്‍ശിക്കാത്ത മാധ്യമങ്ങള്‍ എം.പിമാരുടെ വേതനവര്‍ധനയെ എതിര്‍ക്കുകയാണ്. അത് പരിഗണിക്കേണ്ട കാര്യമില്ളെന്നും മാധ്യമവിചാരണ നോക്കാതെ എം.പിമാരുടെ ആനുകൂല്യങ്ങളും വേതനവും വര്‍ധിപ്പിക്കണമെന്നും അഗര്‍വാള്‍ പറഞ്ഞു. ഇതിനെ പിന്തുണച്ച ഗുലാം നബി ആസാദ് ഒരു ഇലക്ട്രോണിക് ചാനലിലെ ന്യൂസ് എഡിറ്റര്‍ക്ക് കിട്ടുന്ന ശമ്പളത്തിന്‍െറ നാലിലൊന്ന് മാത്രമാണ് ഒരു എം.പിയുടെ വേതനമെന്ന് മാധ്യമങ്ങള്‍ മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടു.
ഇരുവര്‍ക്കും പിന്തുണയുമായി നിരവധിപേര്‍ രംഗത്തുവന്നെങ്കിലും വിഷയത്തില്‍ പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.