അമാനുല്ല ഖാന്‍െറ മരണം: ശ്രീനഗറില്‍ കര്‍ഫ്യൂ സമാന നിയന്ത്രണം
text_fields
ശ്രീനഗര്‍: സ്ഥാപക നേതാവ് അമാനുല്ല ഖാന്‍െറ മരണത്തത്തെുടര്‍ന്ന് ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്) ആഹ്വാനംചെയ്ത സംഘടിത പ്രാര്‍ഥന തടയുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ശ്രീനഗറില്‍ കര്‍ഫ്യൂ സമാന അവസ്ഥ. ജെ.കെ.എല്‍.എഫ് നേതാക്കളായ യാസീന്‍ മാലിക്കിനെയും ജാവേദ് മീറിനെയും പൊലീസ് സ്റ്റേഷനുകളിലും ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളായ സയ്യിദ് അലി ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെ അവരുടെ വീടുകളിലും പൊലീസ് തടങ്കലിലാക്കി.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ലാല്‍ ചൗക്കില്‍ സംഘടിത പ്രാര്‍ഥന നടത്താനായിരുന്നു ജെ.കെ.എല്‍.എഫ് ആഹ്വാനം ചെയ്തിരുന്നത്. ഇതേതുടര്‍ന്ന് പൊലീസും അര്‍ധസൈനിക വിഭാഗങ്ങളും ചേര്‍ന്ന് പ്രദേശം വളഞ്ഞ് പ്രവേശം നിയന്ത്രിക്കുകയായിരുന്നു. ആളുകളെയും വാഹനങ്ങളും ഇവിടേക്ക് കടത്തിവിട്ടില്ല. ഇതേതുടര്‍ന്ന് നഗരം കടുത്ത ഗതാഗതക്കുരുക്കിലുമകപ്പെട്ടു. ഇവിടേക്ക് പുറപ്പെട്ട ജാവേദ് മീറിനെ അബിഗുസാറില്‍നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിപക്ഷമായ നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ലയും ഉമര്‍ അബ്ദുല്ലയും അമാനുല്ല ഖാന്‍െറ മരണത്തില്‍ അനുശോചിച്ചു.
ജെ.കെ.എല്‍.എഫ് സ്ഥാപക നേതാക്കളില്‍ ഒരാളായ അമാനുല്ല ഖാന്‍ ചൊവ്വാഴ്ച പാകിസ്താനിലാണ് അന്തരിച്ചത്. ബുധനാഴ്ച ഗില്‍ജിത്തിലായിരുന്നു ഖബറടക്കം. അമാനുല്ല ഖാന്‍െറ മകള്‍ അസ്മയെ വിവാഹം ചെയ്തിരിക്കുന്നത് സംസ്ഥാന സാമൂഹികനീതി മന്ത്രി സജ്ജാദ് ഗനി ലോണാണ്. ഇദ്ദേഹം ഖബടക്ക ചടങ്ങുകളില്‍ പങ്കെടുത്തില്ല. എന്നാല്‍, ഡല്‍ഹിയില്‍ കോളജ് അധ്യപികയായ അസ്മ കഴിഞ്ഞയാഴ്ചതന്നെ പാകിസ്താനിലേക്ക് പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.