എഫ്. 16 ജെറ്റ് പാകിസ്താന്‍ ഇന്ത്യക്കെതിരെ പ്രയോഗിച്ചേക്കാമെന്ന് യു.എസ് സാമാജികര്‍
text_fieldsവാഷിങ്ടണ്‍: എഫ് 16 യുദ്ധ വിമാനങ്ങള്‍ പാകിസ്താന്‍െറ കൈയിലെത്തിയാൽ ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് യു.എസ് സാമാജികര്‍. യു.എസിന്‍െറ എട്ട് യുദ്ധ വിമാനങ്ങള്‍ പാകിസ്താന് വില്‍ക്കാന്‍ യു.എസ് പ്രസിഡന്‍റിന്‍െറ ഭരണ വിഭാഗം തീരുമാനമെടുത്തതിലെ ആശങ്ക അറിയിച്ചാണ് ഒരു വിഭാഗം സഭാംഗങ്ങളുടെ പ്രസ്താവന. ആയുധ ഇടപാട് പുനരാലോചിക്കണമെന്നും അവര്‍ അറിയിച്ചു. ഒട്ടേറെ യു.എസ് നിയമ നിര്‍മാണ സഭാംഗങ്ങള്‍ ഇതിനെ വിമര്‍ശിക്കുന്നുണ്ട്. അതിലുപരിയായി ഇന്ത്യ -പാക് ബന്ധം വഷളായിരിക്കെ യു.എസില്‍ നിന്നും വാങ്ങുന്ന വിമാനങ്ങള്‍ ഭീകരര്‍ക്കെതിരെ പ്രയോഗിക്കുന്നതിന് പകരം പാകിസ്താന്‍ ഇന്ത്യക്കെതിരെ ഉപയോഗിക്കാനും സാധ്യതയുണ്ടെന്നും സഭാംഗം മാറ്റ് സല്‍മോന്‍ പ്രതിനിധി സഭയില്‍ പറഞ്ഞു.
വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷം ഭീകരരെ തുരത്താന്‍ വര്‍ഷാവര്‍ഷം അമേരിക്ക 2500 കോടി രൂപ പാകിസ്താന് നല്‍കുന്നതിനെയും അദ്ദേഹം എതിര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.