ജയിലിൽ കിടക്കാൻ തയാറാണോ; പകൽ പാചകം ചെയ്യാം
text_fieldsപട്ന: ബിഹാറിലെ ഗ്രാമങ്ങളിൽ തുറസായ സ്ഥലത്ത് പകൽ പാചകം ചെയ്യുന്നതിന് വിലക്ക്. വേനൽക്കാലത്ത് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് പാചകത്തിന് വിലക്കുള്ളത്. തീ ഉപയോഗിക്കുന്ന മതപരമായ ചടങ്ങുകൾക്കും നിരോധം ഏർപ്പെടുത്തിയിട്ടുണ്ട്. തീപിടിത്തം തടയുക എന്ന ലക്ഷ്യത്തോടെയാണ് ബിഹാർ സർക്കാർ വിചിത്രമായ പരിഹാരവുമായി രംഗത്തുവന്നത്.
ചുട്ടുപൊള്ളുന്ന വേനലിൽ വലയുന്ന ബിഹാറിൽ കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ തീപിടിത്തത്തിൽ 66 മനുഷ്യർക്കും 1200 മൃഗങ്ങൾക്കുമാണ് ജീവഹാനി നേരിട്ടത്. കാറ്റിൽ അടുപ്പുകളിൽ നിന്നും മറ്റുമുള്ള തീപ്പൊരി പടർന്നാണ് തീപിടിക്കുന്നതെന്നാണ് സർക്കാറിെൻറ നിഗമനം. ഇതിനെത്തുടർന്നാണ് പകൽ സമയത്ത് തുറസായ സ്ഥലത്ത് പാചകത്തിന് നിരോധം ഏർപ്പെടുത്തിയത്്. ഏറ്റവും ഒടുവിൽ രണ്ട് ദിവസം മുമ്പ് തീപിടിത്തത്തിൽ പുല്ലുമേഞ്ഞ മുന്നൂറിലധികം കുടിലുകളാണ് കത്തിനശിച്ചത്.
നൂറുകണക്കിന് പേരുടെ ജീവന് ഭീഷണിയുള്ളതുകൊണ്ടാണ് ഇത്തരമൊരു നടപടിയെടുത്തതെന്ന് ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗഥൻ പറഞ്ഞു. വിശദമായ പരിശോധന നടത്തിയതിന് ശേഷമാണ്പാചകത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ദുരന്തനിവരണ നിയമം അനുരിച്ചാണ് ജയിൽ ശിക്ഷ ഏർപ്പെടുത്തിയതെന്നും ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.