ഐ.ആര്‍.എന്‍.എസ്.എസ്-ഒന്ന് ജി ഭ്രമണപഥത്തിൽ; ഇന്ത്യക്കിനി സ്വന്തം ദിശനിര്‍ണയ സംവിധാനം
text_fieldsബംഗളൂരു: രാജ്യത്തിന്‍െറ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ ഏഴാമത്തെയും അവസാനത്തേതുമായ ഐ.ആര്‍.എന്‍.എസ്.എസ് -ഒന്ന് ജി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍നിന്ന് ഉച്ചക്ക് 12.50ന് ഉപഗ്രഹവുമായി പി.എസ്.എല്‍.വി -സി 33 റോക്കറ്റ് കുതിച്ചുയർന്നു. വിക്ഷേപണത്തിന്‍െറ 51.30 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ചൊവ്വാഴ്ച രാവിലെ 9.20ന് ആരംഭിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ വിക്ഷേപണം ടെലിവിഷനിലൂടെ വീക്ഷിച്ചു.
With this successful launch, we will determine our own paths powered by our technology. This is a great gift to people from scientists: PM
— PMO India (@PMOIndia) April 28, 2016
ഇന്ത്യന്‍ റീജനല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റത്തിനായി (ഐ.ആര്‍.എന്‍.എസ്.എസ്) ഇതിനകം ആറ് ഗതിനിര്‍ണയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ഐ.ആര്‍.എന്‍.എസ്.എസ് -ഒന്ന് ജി കൂടി ബഹിരാകാശത്തത്തെുന്നതോടെ ശൃംഖല പൂര്‍ണ പ്രവര്‍ത്തന സജ്ജമാകും. 44.4 മീറ്റര്‍ ഉയരമുള്ള ഉപഗ്രഹത്തിന് 1,425 കിലോഗ്രാം ഭാരമുണ്ട്. 12 വര്‍ഷമാണ് കാലാവധി. പരമ്പരയിലെ ആറാമത്തെ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് -ഒന്ന് എഫ് മാര്‍ച്ച് പത്തിനാണ് വിക്ഷേപിച്ചത്. കരയിലൂടെയും വെള്ളത്തിലൂടെയും ആകാശത്തിലൂടെയുമുള്ള യാത്രക്ക് സഹായം നല്‍കുകയാണ് നാവിഗേഷന്‍ ഉപഗ്രഹങ്ങളുടെ ദൗത്യം. നിലവില്‍ അമേരിക്കക്കും റഷ്യക്കും യൂറോപ്പിനും ചൈനക്കും ജപ്പാനും ഈ ഉപഗ്രഹസംവിധാനമുണ്ട്.
#WATCH ISRO launches IRNSS-1G to complete India's own navigational satellite system from Sriharikota.https://t.co/yZfB01lLsU
— ANI (@ANI_news) April 28, 2016
ഐ.ആര്‍.എസ്.എസ്.എസ് പ്രവര്‍ത്തനക്ഷമമാവുന്നതോടെ ദിശനിര്‍ണയത്തിന് അമേരിക്കയുടെ ഗ്ളോബല്‍ പൊസിഷനിങ് സംവിധാനം, റഷ്യയുടെ ഗ്ളോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സംവിധാനം എന്നിവയെ ആശ്രയിക്കുന്നത് ഇന്ത്യക്ക് ഒരുപരിധിവരെ ഒഴിവാക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.