സുബ്രഹ്മണ്യൻ സ്വാമിയുടെ പരാമർശങ്ങൾ രാജ്യസഭ രേഖകളിൽ നിന്ന് നീക്കി
text_fieldsന്യൂഡൽഹി: ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമിയുടെ വിവാദ പരാമർശങ്ങൾ രണ്ടാം ദിവസവും രാജ്യസഭ രേഖകളിൽ നിന്ന് നീക്കം ചെയ്തു. അലിഗഡ് മുസ്ലിം സർവകലാശലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച് രാജ്യസഭയിൽ ചർച്ച നടക്കുന്നതിനിടെയാണ് സുബ്രഹ്മണ്യൻ സ്വാമി ഇന്ന് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സ്വാമിയുെട പരാമർശങ്ങൾ രാജ്യസഭ രേഖകളിൽ നിന്ന് നീക്കി. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാജ്യസയഭിൽ നടന്ന ചർച്ചയിലുംസോണിയ ഗാന്ധിയുെട പേര് പരാമർശിച്ച് സുബ്രഹ്മണ്യം സ്വാമി പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിരുന്നു.
അലിഗഡ് സർവകലാശാലയെക്കുറിച്ച് ചർച്ച നടക്കുന്നതിനിടെ സുബ്രഹ്മണ്യൻ ഇറ്റലിയുടെ ഭരണഘടന ഉദ്ധരിച്ച് നടത്തിയ പരാമർശങ്ങളാണ് രാജ്യസഭ രേഖകളിൽ നിന്ന് പിൻവലിച്ചത്. ശൂന്യവേളയിൽ സമാജ്വാദി പാർട്ടിയുടെ ചൗധരിഎം സലിം അലിഗഡ് സർവകലാശാലയെക്കുറിച്ച് ചർച്ചകൾ തുടങ്ങിവെച്ചു. അലിഗഡിെൻറ ന്യൂനപക്ഷ പദവി സംരക്ഷിക്കുന്നതിന് വേണ്ടി 1970 ൽ നടന്ന സമരത്തിൽ സ്വാമിയും പങ്കാളിയായിരുന്നെന്ന് സലിം ചൗധരി ചൂണ്ടിക്കാട്ടി. അതേസമയം ന്യൂനപക്ഷ പദവി നൽകുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് സർക്കാർ സഹായം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സ്വാമി മറുപടി നൽകി. ഇൗ വാദത്തെ പ്രതിപക്ഷം ഖണ്ഡിച്ചതോടെ സ്വാമി ഇറ്റലിയുടെ പേര് പരാമർശിച്ച് പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയായിരുന്നു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭാ ഉപാധ്യക്ഷൻ പിജെ കുര്യൻ ഇടപെട്ടു. ആവശ്യമില്ലാതെ പ്രകോപനം സൃഷ്ടിക്കുന്ന സ്വാമിക്കെതിരെ നടപടിയെടുക്കുമെന്നും പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കുമെന്നും കുര്യൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.