കച്ചവട സ്ഥാപനങ്ങളെപ്പോലെ പ്രവര്‍ത്തിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അനുവദിക്കില്ല –ഹിമാചല്‍ ഹൈകോടതി
text_fieldsഷിംല: കച്ചവട സ്ഥാപനങ്ങളെപ്പോലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ളെന്ന് ഹിമാചല്‍പ്രദേശ് ഹൈകോടതി. കെട്ടിട ഫണ്ട്, അടിസ്ഥാന സൗകര്യ ഫണ്ട്, വികസനഫണ്ട് തുടങ്ങിയവ സംസ്ഥാനത്ത് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലും ഈടാക്കുന്നില്ളെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. എം.ബി.എ, പി.ജി.ഡി.എം കോഴ്സ് പ്രവേശം നേടിയ ചില വിദ്യാര്‍ഥികള്‍ക്ക് ഈടാക്കിയ തുക തിരിച്ചുനല്‍കണമെന്ന ഉത്തരവ് റദ്ദ്ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച സ്വകാര്യസ്ഥാപനത്തിന്‍െറ കേസില്‍ വാദം കേള്‍ക്കുന്നതിനിടയില്‍ ജസ്റ്റിസ് താര്‍ലോക് സിങ് ചൗഹാനാണ് നിര്‍ദേശം നല്‍കിയത്.
സാധാരണക്കാരായ വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ ദൃശ്യ-പത്ര മാധ്യമങ്ങളില്‍ വരുന്നത് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാറിന്‍െറ അറിവോടുകൂടിയാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നതെന്ന് കുറ്റപ്പെടുത്തി.
ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ കമ്മിറ്റി ഉണ്ടാക്കണമെന്നും സര്‍വകലാശാലകളോ കല്‍പിത സര്‍വകലാശാലകളോ സ്ഥാപനങ്ങളോ വിദൂര കോഴ്സുകള്‍ നടത്തുമ്പോള്‍ യു.ജി.സിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നുണ്ടോ എന്നതിനെക്കുറിച്ചും റിപ്പോര്‍ട്ട് തയാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.