ദേശവിരുദ്ധ ഉള്ളടക്കം പാടില്ലെന്ന് ഉര്‍ദു എഴുത്തുകാരോട് സര്‍ക്കാര്‍
text_fieldsന്യൂഡല്‍ഹി: ദേശവിരുദ്ധമോ സമുദായവൈരം വളര്‍ത്തുന്നതോ ആയ പരാമര്‍ശങ്ങള്‍ പുസ്തകങ്ങളില്‍ പാടില്ളെന്ന് ഉര്‍ദു എഴുത്തുകാരോട് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷനല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉര്‍ദു ലാംഗ്വേജസ് (എന്‍.സി.പി.യു.എല്‍) പുസ്തകങ്ങള്‍ മൊത്തമായി വാങ്ങി പ്രചരിപ്പിക്കുന്നതിനുള്ള വ്യവസ്ഥയായാണ് ഈ ഉത്തരവ് മുന്നോട്ടുവെച്ചിരിക്കുന്നത്. നേരത്തേ സര്‍ക്കാര്‍നയങ്ങള്‍ക്ക് എതിരായ പരാമര്‍ശങ്ങളില്ല എന്ന സത്യവാങ്മൂലം നല്‍കണമെന്ന് എന്‍.സി.പി.യു.എല്‍ ഉര്‍ദു എഴുത്തുകാരോട് ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. എന്നാല്‍, വിവിധഭാഷകളിലെ പുസ്തകങ്ങള്‍ക്ക് സര്‍ക്കാറും അനുബന്ധ ഏജന്‍സികളും ധനസഹായം നല്‍കുമ്പോള്‍ ഉര്‍ദു പുസ്തകങ്ങള്‍ക്കുമാത്രം നിബന്ധന മുന്നോട്ടുവെക്കുന്നതിനു പിന്നില്‍ സ്ഥാപിത താല്‍പര്യമാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. എഴുത്തുകാരോട് ഭിക്ഷക്കാരോടെന്നപോലുള്ള നിലപാട് സ്വീകരിക്കുകയാണ് കൗണ്‍സിലെന്ന് അലീഗഢിലെ പ്രമുഖ എഴുത്തുകാരന്‍ താരീഖ് ഛത്താരി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.