ആ ഷാള്‍ മോദി ഇപ്പോഴും ഉപയോഗിക്കുന്നു –സുരേഷ് ഗോപി
text_fieldsന്യൂഡല്‍ഹി: നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടി ലഭിച്ചുവെന്ന് സുരേഷ് ഗോപി. താന്‍ മുമ്പ് സമ്മാനിച്ച ഷാള്‍ പ്രധാന പരിപാടികള്‍ക്ക് പോകുമ്പോള്‍ ഇപ്പോഴും അണിയാറുണ്ടെന്ന് മോദി തന്നെ അറിയിച്ചുവെന്നും ‘ഷാള്‍ ഗോപി’ എന്ന് തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണിതെന്നും രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തശേഷം സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ താന്‍ അദ്ദേഹത്തെ ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനത്തിനായി ക്ഷണിച്ചുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ കലാകാരന്മാരുടെ പട്ടികയില്‍പെടുത്തി കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത സുരേഷ് ഗോപി വെള്ളിയാഴ്ച രാവിലെ 11നാണ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യസഭാ സെക്രട്ടറി ജനറല്‍ ഷംഷീര്‍ കെ. ശരീഫ് തുടങ്ങിയവരെ കണ്ടശേഷമായിരുന്നു ചടങ്ങിനത്തെിയത്. രാവിലെ 11ന് രാജ്യസഭ സമ്മേളിച്ചയുടന്‍ ദൈവനാമത്തില്‍ ഇംഗ്ളീഷിലായിരുന്നു സത്യപ്രതിജ്ഞ. കേരളീയവേഷത്തില്‍ മുണ്ടും ഷര്‍ട്ടും ധരിച്ച് രാജ്യസഭയിലത്തെിയ സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ കാണാന്‍ ഭാര്യ രാധികയും മക്കളും ഗാലറിയിലുണ്ടായിരുന്നു. സത്യപ്രതിജ്ഞക്കുശേഷം പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും മുന്‍നിര നേതാക്കളെയും വന്ദിച്ചശേഷമാണ് സുരേഷ് ഗോപി തനിക്ക് അനുവദിച്ച 90ാം നമ്പര്‍ സീറ്റിലിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.