മൂന്നാര്‍, വേമ്പനാട്ടുകായല്‍: ഉത്കണ്ഠയുമായി പാര്‍ലമെന്‍റ് സമിതി
text_fieldsന്യൂഡല്‍ഹി: ടൂറിസം വികസനത്തിന്‍െറ പേരില്‍ മൂന്നാറും വേമ്പനാട്ടുകായലും പാരിസ്ഥിതിക വെല്ലുവിളി നേരിടുകയാണെന്ന് പാര്‍ലമെന്‍റിന്‍െറ ടൂറിസം സ്റ്റാന്‍ഡിങ് കമ്മിറ്റി. ടൂറിസം വികസനത്തിന്‍െറ പേരില്‍ മൂന്നാര്‍പോലുള്ള സ്ഥലങ്ങളില്‍ സ്വാഭാവിക ആവാസവ്യവസ്ഥ തകര്‍ത്ത് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ വരുന്നു. നിയന്ത്രിക്കപ്പെടാത്ത ഈ ചൂഷണം പാരിസ്ഥിതിക സന്തുലിതാവസ്ഥ തെറ്റിക്കും. ഹോട്ടലുകളുടെ കാര്യത്തില്‍ മാലിന്യസംസ്കരണം കര്‍ക്കശമാക്കണം. പ്രകൃതിക്കും ജലാശയങ്ങള്‍ക്കും വലിയ വെല്ലുവിളിയാണ് ഹോട്ടല്‍ മാലിന്യം.
വേമ്പനാട്ടുകായലിലെ മലിനീകരണത്തോത് ഉത്കണ്ഠ ഉളവാക്കുന്നവിധം ഉയരുകയാണ്. ഹൗസ്ബോട്ട് ഓപറേറ്റര്‍മാരെ നിയന്ത്രിക്കണം, കായലിന്‍െറ സ്വഭാവത്തെ തകര്‍ക്കരുത്, ശുചിമുറി മാലിന്യം കായലില്‍ തള്ളരുത്, ഹൗസ് ബോട്ടുകളുടെ ജല-വായു മലിനീകരണം നിയന്ത്രിക്കണം, പതിവായ മണ്ണുമാന്തല്‍ നടക്കണം. ആലപ്പുഴ, കുമരകം, മുഹമ്മ ജെട്ടി പരിസരങ്ങളില്‍ ഹൗസ്ബോട്ടുകള്‍ക്കായി യന്ത്രവത്കൃത സെപ്റ്റിക് ടാങ്ക് സൗകര്യം ഒരുക്കണം. മണ്ണെണ്ണയും ഡീസലും ഉപയോഗിച്ച് ഹൗസ് ബോട്ടുകള്‍ ഓടിക്കുന്നതിനു പകരം സൗരോര്‍ജം പരമാവധി ഉപയോഗപ്പെടുത്തണമെന്നും സമിതി നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.