Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉഭയകക്ഷി ബന്ധം...

ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ഇന്ത്യ–യു.എസ് ചര്‍ച്ച

text_fields
bookmark_border
ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ഇന്ത്യ–യു.എസ് ചര്‍ച്ച
cancel

വാഷിങ്ടണ്‍: ഇരു രാജ്യങ്ങളും തമ്മില്‍ സൈനികേതര ആണവ സഹകരണവും വ്യാപാര-നിക്ഷേപ ബന്ധങ്ങളും വര്‍ധിപ്പിക്കാന്‍ വാഷിങ്ടണില്‍ ഇന്ത്യ-യു.എസ് പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ യു.എസ് ഡെപ്യൂട്ടി സെക്രട്ടറി അന്തോണി ബ്ളിങ്കെനുമായാണ് കൂടിക്കാഴ്ച നടത്തിയത്.

ഇരുവരും മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ചര്‍ച്ച ചെയ്തതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് പറഞ്ഞു. കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിന് ആഗോളശ്രമങ്ങളുടെ ഭാഗമാവാന്‍ തയാറായ ഇന്ത്യയെ യു.എസ് പ്രശംസിച്ചു.
ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് സന്ദര്‍ശിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിദേശകാര്യ സെക്രട്ടറിയുടെ യു.എസ് സന്ദര്‍ശനം.
ഇക്കാര്യം ഇരു രാജ്യങ്ങളും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സന്ദര്‍ശനം നടന്നാല്‍, അധികാരത്തിലേറി രണ്ട് വര്‍ഷത്തിനിടെ മോദി നടത്തുന്ന നാലാമത് യു.എസ് സന്ദര്‍ശനമായിരിക്കുമത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usIndia News
Next Story