അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയെന്ന ആന്‍റണിയുടെ പ്രസ്താവന ഭാവന –ജെയ്റ്റ്ലി
text_fieldsതിരുവനന്തപുരം: അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ ഫിന്‍മെക്കാനിക്ക കമ്പനിയെ യു.പി.എ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്‍റണിയുടെ പ്രസ്താവന അടിസ്ഥാനരഹിതമായ ഭാവന മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പ്രസ്താവന അമിനീഷ്യയില്‍ നിന്നുണ്ടായതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്പനിയെ യു.പി.എ സര്‍ക്കാര്‍ കരിമ്പട്ടികയില്‍പെടുത്തിയിരുന്നില്ല.
യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് പുറത്താവുമെന്ന് ഉറപ്പായ 2014 മേയ് 12ലെ അവസാനഘട്ട വോട്ടെടുപ്പിനുശേഷം ഫിന്‍മെക്കാനിക്കയുമായുള്ള ഉടമ്പടി മരവിപ്പിച്ചെന്ന് അന്നത്തെ പ്രതിരോധമന്ത്രി വ്യക്തമാക്കിയതാണ്. എന്‍.ഡി.എ സര്‍ക്കാര്‍ മേയ് 26നാണ് അധികാരമേറ്റത്. അന്ന് പ്രതിരോധമന്ത്രി ആയിരുന്ന തന്‍െറ മുന്നില്‍ ഇതുസംബന്ധിച്ച് ജൂണ്‍ ഒമ്പതിന് ഫയല്‍ വന്നു. എല്ലാ ഇടപാടും മരവിപ്പിക്കാന്‍ തീരുമാനിച്ചു. അറ്റോണി ജനറലിന് വിശദ ഉപദേശത്തിനുവിട്ടു. ഭാവി ഇടപാടുകള്‍ നിര്‍ത്തിവെക്കാനാണ് ഉപദേശം ലഭിച്ചത്. അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ കോഴ നടന്നുവെന്നതില്‍ സംശയമില്ല. കോഴ നല്‍കിയയാളെ കുറ്റക്കാരനെന്ന് വിധിച്ചുകഴിഞ്ഞു. അയാളെ തിരിച്ചറിയാനാണ് ശ്രമം. തീരുമാനം എടുക്കുന്നതിനെ സ്വാധീനിച്ചയാള്‍ക്ക് മാത്രമേ കോഴ ലഭിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.