പന്ത് പാക് കോര്‍ട്ടില്‍ –ഇന്ത്യ
text_fieldsന്യൂഡല്‍ഹി: പാകിസ്താന്‍െറ ക്ഷണപ്രകാരം വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടത്തുന്നതിന് ഉപാധികള്‍ക്ക് വിധേയമായി ഇന്ത്യ തയാറായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇനി തീരുമാനം പറയേണ്ടത് ആ രാജ്യമാണെന്നും കേന്ദ്രസര്‍ക്കാര്‍. ‘പന്ത് ഇപ്പോള്‍ പാകിസ്താന്‍െറ കോര്‍ട്ടിലാണ്’ -വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു.
കശ്മീരിനെക്കുറിച്ച് ചര്‍ച്ചയില്ളെന്നും കശ്മീര്‍ പ്രതിസന്ധിക്ക് പ്രധാന കാരണമായ ഭീകരത മുന്‍നിര്‍ത്തി ചര്‍ച്ചയാകാമെന്നുമാണ് ഇന്ത്യ, പാകിസ്താനെ കഴിഞ്ഞദിവസം അറിയിച്ചത്. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഇതുസംബന്ധിച്ച് എഴുതിയ കത്തിന്‍െറ വിശദാംശങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുമ്പോഴാണ് വികാസ് സ്വരൂപ് ഇങ്ങനെ പറഞ്ഞത്.
അതിര്‍ത്തി കടന്നത്തെുന്ന ഭീകരത അവസാനിപ്പിക്കല്‍, ഭീകര താവളങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, ഭീകരതക്ക് സുരക്ഷിത സങ്കേതം നിഷേധിക്കല്‍, പത്താന്‍കോട്ട്, മുംബൈ ഭീകരാക്രമണ കേസുകളില്‍ വിചാരണ വേഗത്തിലാക്കല്‍, ഭീകരരുടെ നേതാക്കളെ പിടികൂടുക തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാകാമെന്നാണ് അറിയിച്ചിട്ടുള്ളതെന്ന് വികാസ് സ്വരൂപ് വിശദീകരിച്ചു. പാകിസ്താന്‍ അനധികൃതമായി കൈവശംവെച്ചിരിക്കുന്ന ജമ്മു-കശ്മീര്‍ ഭാഗങ്ങള്‍ വിട്ടുനല്‍കുന്നതിനെക്കുറിച്ചും ചര്‍ച്ചയാകാം.
കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ പാകിസ്താന് അവകാശമില്ളെന്ന് വിദേശകാര്യ സെക്രട്ടറി നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്താന്‍ ചര്‍ച്ചാ വാഗ്ദാനം മുന്നോട്ടു വെച്ചു. അതിനോട് ഇന്ത്യ പ്രതികരിച്ചു. ചര്‍ച്ച മുന്നോട്ടു നീക്കുന്നതില്‍ ഇനി നിലപാട് സ്വീകരിക്കേണ്ടത് പാകിസ്താനാണ്. ഭീകരതയും നുഴഞ്ഞുകയറ്റവുമാണ് മേഖലയുടെ ഇപ്പോഴത്തെ പ്രധാന പ്രശ്നം. ഇത് ഇന്ത്യയുടെ മാത്രം കാഴ്ചപ്പാടല്ല. മേഖലയിലെ മറ്റു ചില രാജ്യങ്ങളോടും ഇതേക്കുറിച്ച് ചോദിച്ചുനോക്കാം -വക്താവ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കെതിരായ അക്രമത്തിന്‍െറയും ഭീകരതയുടെയും ദീര്‍ഘകാല ചരിത്രമാണ് പാകിസ്താനുള്ളതെന്ന് ലോകത്തിന് ബോധ്യമുണ്ട്. 1947ല്‍ ജമ്മു-കശ്മീരിലേക്ക് സായുധസേനയെ അയച്ചത്, 1965ല്‍ അത് ആവര്‍ത്തിച്ചത്, മൂന്നു പതിറ്റാണ്ടിനു ശേഷം കാര്‍ഗിലില്‍ നടത്തിയ നുഴഞ്ഞുകയറ്റം, ഇപ്പോള്‍ ജമ്മു-കശ്മീരില്‍ ഭീകര പ്രവര്‍ത്തനത്തിനു നല്‍കുന്ന പിന്തുണ എന്നിവയിലെല്ലാം ഈ സമീപനം തെളിഞ്ഞുകിടക്കുന്നു. ആദ്യമൊക്കെ തദ്ദേശവാസികളുടെ മേല്‍ പഴിചാരി നിഷേധിക്കുകയാണ് പാകിസ്താന്‍ ചെയ്തത്.
1972ലെ സിംല കരാര്‍, 1999ലെ ലാഹോര്‍ പ്രഖ്യാപനം എന്നിവയുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടാണ് രണ്ടു രാജ്യങ്ങളും ചര്‍ച്ച നടത്തേണ്ടതെന്നും പാകിസ്താനുള്ള കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് വികാസ് സ്വരൂപ് പറഞ്ഞു. ബലൂചിസ്താനെക്കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ‘ചുവപ്പുരേഖ’ മറികടന്നൂവെന്ന പാക് വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കരിയയുടെ പ്രതികരണം, നയതന്ത്രത്തില്‍ ചുവപ്പുരേഖ തന്നെയില്ലാത്ത ഒരു രാജ്യത്തുനിന്നുള്ള അസാധാരണ പരാമര്‍ശമായാണ് കാണുന്നതെന്നും വികാസ് സ്വരൂപ് പറഞ്ഞു.
സാര്‍ക് സമ്മേളനം: ജെയ്റ്റ്ലി പങ്കെടുക്കുമോയെന്ന് തീരുമാനിച്ചില്ല
ഇന്ത്യ-പാക് ബന്ധത്തില്‍ ഉലച്ചില്‍ നിലനില്‍ക്കെ, ഈ മാസാവസാനം ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക് ധനമന്ത്രിമാരുടെ സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കുമോയെന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ളെന്ന് വിദേശമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് വാര്‍ത്താലേഖകരോട് പറഞ്ഞു.
രാഷ്ട്രീയ കാരണങ്ങളാല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സമ്മേളനത്തില്‍ പങ്കെടുക്കില്ളെന്ന് നേരത്തെ ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാകിസ്താനില്‍ പോയപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കുമറിയാമല്ളോയെന്നും അതും സാര്‍ക് സമ്മേളനമായിരുന്നല്ളോ എന്നുമായിരുന്നു അന്ന് വന്ന ഒൗദ്യോഗിക വിശദീകരണം. ആഗസ്റ്റ് 25, 26 തീയതികളിലാണ് സാര്‍ക് സമ്മേളനം ചേരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.