കേന്ദ്രമന്ത്രിയുടെ സുരക്ഷാ ഉദ്യോസ്ഥൻ വാച്ചുമാനെ മർദിക്കുന്ന ദൃശ്യം പുറത്ത്
text_fieldsഗാസിയാബാദ്: കേന്ദ്രമന്ത്രി മഹേഷ് ശർമയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഹൗസിങ് കോംപ്ലക്സിലെ വാച്ചുമാനെ മർദിക്കുന്ന ദൃശ്യം പുറത്ത്. കോംപ്ലക്സിന് മുന്നിൽ മന്ത്രിയുടെ വാഹനം തടഞ്ഞതിനെച്ചൊല്ലിയാണ് മർദനം. ഗേറ്റ് തുറക്കുന്നതിനായി രണ്ട് മിനിറ്റ് കാത്തുനിൽക്കാൻ തങ്ങൾ ആവശ്യപ്പെെട്ടന്നും അതിനുശേഷം സുരക്ഷ ഉദ്യോഗസ്ഥൻ തന്നെ ആക്രമികുകയായിരുന്നു എന്നുമാണ് മർദനത്തിനിരയായ വാച്ചുമാൻ പറയുന്നത്.
രക്ഷാബന്ധൻ ഉത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം മന്ത്രി ഗാസിയാബാദിലെ സഹോദരിയുടെ വസതി സന്ദർശിക്കുന്നതിനിടെയായിരുന്നു സംഭവം. മർദിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മർദനം തടയാൻ ശ്രമിച്ച മറ്റ് രണ്ട് വാച്ചുമാൻമാരെയും ഇയാൾ അടിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ സസ്പെൻറ് ചെയ്ത മന്ത്രി വാച്ചുമാനോടും റെസിഡൻറ് അസോസിയേഷനോടും മാപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.