ഹൃദയം തകര്‍ന്ന് പ്രവീണിന്‍െറ മാതാപിതാക്കള്‍; ഭീതിമാറാതെ അക്ഷയ്
text_fieldsബംഗളൂരു: പശുക്കളെ വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ വി.എച്ച്.പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മൂത്ത മകനെ നഷ്ടമായതില്‍ ഹൃദയം തകര്‍ന്ന് വാസു പൂജാരി-ബേബി ദമ്പതികള്‍. ഉഡുപ്പി കെഞ്ചൂര്‍ സ്വദേശികളായ ഇവരുടെ മൂന്നു മക്കളില്‍ മൂത്തവനായിരുന്നു മരിച്ച പ്രവീണ്‍. നവീന്‍, പ്രമീള എന്നീ സഹോദരങ്ങള്‍കൂടിയടങ്ങിയ കുടുംബത്തിന്‍െറ ചെലവുകള്‍ നടത്തിയിരുന്നത് പ്രവീണ്‍ ആയിരുന്നു. പ്രി യൂണിവേഴ്സിറ്റി പഠനം പൂര്‍ത്തിയാക്കിയശേഷം ബിസിനസിലേക്കിറങ്ങിയ യുവാവ് പലചരക്കു കടയും കള്ളുഷാപ്പും നടത്തുകയും പാക്ക് ചെയ്ത വെള്ളം വാനില്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു.
രമേശ്, നാരായണ്‍ പൂജാരി എന്നിവരാണ് വാന്‍ ട്രിപ് വിളിച്ചതെന്നും എന്നാല്‍, വാഹനം തടഞ്ഞയുടനെ ഇവര്‍ ഓടി രക്ഷപ്പെട്ടെന്നും മാതാവ് ബേബി പറയുന്നു. ബുധനാഴ്ച രാത്രി എട്ടോടെ പ്രവീണിനെ ഫോണില്‍ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. എന്നാല്‍, രാത്രി പത്തോടെ അവന്‍െറ നമ്പറില്‍നിന്ന് മറ്റാരോ വിളിച്ച് സംഭവസ്ഥലത്തത്തൊന്‍ ആവശ്യപ്പെട്ടു. അവിടെയത്തെിയപ്പോള്‍ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന്, പൊലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാര്‍കലയിലെ പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു. മന്ത്രി പ്രമോദ് മാധവരാജ് വീട്ടിലത്തെി കുടുംബത്തെ ആശ്വസിപ്പിച്ചു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതേസമയം പ്രവീണിനോടൊപ്പം ആക്രമണത്തിനിരയായ അക്ഷയ് ദേവഡിഗയുടെ മനസ്സില്‍നിന്ന് ഇനിയും ഭീതിയൊഴിഞ്ഞിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് മരിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രവീണ്‍ പൂജാരിക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന അക്ഷയ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രവീണിന്‍െറ കുപ്പിവെള്ള വിതരണ വാനില്‍ ആറു മാസമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അക്ഷയ്.
വാഹനം ചളിയില്‍ കുടുങ്ങിയപ്പോള്‍ പ്രവീണ്‍ സഹായത്തിന് വിളിച്ചു വരുത്തുകയായിരുന്നു. പശുക്കളെ എവിടെനിന്നാണ് കയറ്റിയതെന്നും എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും തനിക്കറിയില്ലായിരുന്നെന്ന് അക്ഷയ് പറയുന്നു. അക്രമികള്‍ വാഹനം തടഞ്ഞപ്പോള്‍തന്നെ വാഹനം ട്രിപ് വിളിച്ച രണ്ടുപേരും ഓടി രക്ഷപ്പെട്ടു. അറവുശാലയിലേക്ക് കൊണ്ടുപോവുകയാണെന്നാരോപിച്ച് ഇരുമ്പുവടി കൊണ്ടായിരുന്നു മര്‍ദനം.
ക്രൂരമായി മര്‍ദനമേറ്റ ശേഷം പ്രവീണ്‍ വെള്ളം ആവശ്യപ്പെട്ടെങ്കിലും അക്രമികള്‍ നല്‍കിയില്ല. ശേഷം, വാനിന്‍െറ പിറകില്‍ പശുക്കള്‍ക്കൊപ്പം കിടത്തി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസത്തെിയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും അക്ഷയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.