കരട് വിദ്യാഭ്യാസ നയം ന്യൂനപക്ഷ വിരുദ്ധം –മെത്രാന്‍ സമിതി
text_fieldsന്യൂഡല്‍ഹി: മാനവശേഷി വികസന മന്ത്രാലയത്തിന്‍െറ വിദഗ്ധ സമിതി തയാറാക്കിയ കരട് വിദ്യാഭ്യാസ നയം ന്യൂനപക്ഷ വിരുദ്ധമാണെന്ന് കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ). കപട ദേശീയതയാണ് നയത്തില്‍ ശക്തമായി പ്രതിഫലിക്കുന്നതെന്നും രാഷ്ട്രനിര്‍മാണം ഭൂരിപക്ഷ സമുദായത്തിന്‍െറ മാത്രം ഉത്കണ്ഠയല്ളെന്നും സമിതി ചൂണ്ടിക്കാട്ടി. ക്രൈസ്തവ, മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് ഒരു പരിഗണനയും നയത്തില്‍ നല്‍കിയിട്ടില്ളെന്ന് സി.ബി.സി.ഐ സര്‍ക്കാറിനെ അറിയിച്ചു.
ടി.ആര്‍.എസ് സുബ്രഹ്മണ്യന്‍ സമിതിയുടെ നിര്‍ദേശങ്ങളില്‍ നയം എന്നതിനെക്കാള്‍ നിയന്ത്രണങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നതെന്ന് സി.ബി.സി.ഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയഡോര്‍ മസ്കരീനാസ്, വിദ്യാഭ്യാസ സമിതി അഖിലേന്ത്യാ സെക്രട്ടറി ഫാ. ജോസഫ് മാണിപ്പാടം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുരു-ശിഷ്യ ബന്ധം, വേദ പാരമ്പര്യം, യോഗ തുടങ്ങിയവക്ക് പ്രത്യേക പരിഗണന നല്‍കിയപ്പോള്‍ മറ്റുള്ളവരുടെ രീതികള്‍ക്ക് ഒരു പരിഗണനയും നയത്തില്‍ ലഭിച്ചില്ല.
ന്യൂനപക്ഷങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സംഭാവനകള്‍ അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസത്തില്‍ ഭൂരിപക്ഷ സമുദായത്തെക്കൂടി ശാക്തീകരിക്കുന്നതില്‍ ക്രൈസ്തവ മിഷനറിമാര്‍ നല്‍കിയ സംഭാവനകള്‍ അംഗീകരിക്കപ്പെടാതെ പോയി. വിദ്യാഭ്യാസാവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കിയത് സുപ്രീംകോടതി വിധികള്‍ക്ക് എതിരാണ്. ആഗോളതലത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം തടസ്സമില്ലാതെ ഒഴുകിയത്തെുന്നതിന് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍െറ പരിധിയില്‍നിന്ന് വിദ്യാഭ്യാസ മേഖലയെ ഒഴിവാക്കണം. ന്യൂനപക്ഷമെന്ന പരാമര്‍ശംപോലും നയത്തില്‍ ആകെ നാലിടത്തു മാത്രമാണുള്ളതെന്നും മെത്രാന്‍ സമിതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.