സമാധാനം, മാനവികത’: ജമാഅത്ത് ദേശീയ കാമ്പയിന് ഇന്ന് തുടക്കം
text_fieldsന്യൂഡല്‍ഹി: വര്‍ഗീയതയും വിദ്വേഷവും പരത്തുന്ന ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന ‘സമാധാനം, മാനവികത’ ദേശീയ കാമ്പയിന്‍ ശനിയാഴ്ച തുടങ്ങും. സെപ്റ്റംബര്‍ നാലു വരെ നീളുന്ന കാമ്പയിന്‍െറ ഭാഗമായി കേരളം ഉള്‍പ്പെടെ രാജ്യത്താകെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അഖിലേന്ത്യാ അമീര്‍ ജലാലുദ്ദീന്‍ അന്‍സാര്‍ ഉമരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാതിയുടെയും മതത്തിന്‍െറയും ഭാഷയുടെയും വൈവിധ്യങ്ങളിലും നമ്മെ ഒന്നിച്ചുനിര്‍ത്തുന്ന ഘടകം നമ്മുടെ മനസ്സിലെ മാനവികതയാണ്. അത് തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ഗോരക്ഷയുടെയും മറ്റും പേരില്‍ അടുത്തിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ അതിന്‍െറ ഭാഗമാണ്.
പശുവിന്‍െറ പേരില്‍ ആളുകളെ തല്ലുന്നതും കൊല്ലുന്നതും അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ രാജ്യത്തിന്‍െറ പ്രതിച്ഛായ തകര്‍ത്തു. സമാധാന ജീവിതം തകര്‍ക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ഉയരുന്ന ശബ്ദങ്ങള്‍ നിര്‍ഭാഗ്യവശാല്‍ ദുര്‍ബലമാണ്. അത് അക്രമികള്‍ക്ക് വളം പകരുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. മീഡിയയിലും പൊലീസിലും വരെ വര്‍ഗീയശക്തികള്‍ സ്വാധീനം നേടിയിരിക്കുന്നു. ഈ നില തുടരുന്നത് ആപത്താണ്. വര്‍ഗീയവത്കരണത്തിനെതിരെ രാഷ്ട്രീയവും മതവും മറന്ന് എല്ലാവരും ഒന്നിക്കണമെന്ന സന്ദേശമാണ് ‘സമാധാനം, മാനവികത’ കാമ്പയിന്‍ മുന്നോട്ടുവെക്കുന്നത്.
കാമ്പയിന്‍െറ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലുമായി വിവിധ നഗരങ്ങളില്‍ പൊതുസമ്മേളനങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്ക് ഇതര മതവിശ്വാസങ്ങളെ അടുത്തറിയാനുള്ള സംവാദം വാര്‍ഡ്, കോളനി തലങ്ങളില്‍ സംഘടിപ്പിക്കും. ഡല്‍ഹിയില്‍ ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചര്‍ സെന്‍ററില്‍ ശനിയാഴ്ച നടക്കുന്ന കാമ്പയിന്‍ ഉദ്ഘാടന സമ്മേളനത്തില്‍ രാം പുനിയാനി, സന്ദീപ് പാണ്ഡെ, യുഗള്‍ കിഷോര്‍ ശാസ്ത്രി എന്നിവരെ ആദരിക്കും. സമാധാനത്തിനും മതസാഹോദര്യത്തിനും ഇവര്‍ നല്‍കിയ സംഭാവന പരിഗണിച്ചാണിത് -അമീര്‍ പറഞ്ഞു. അസി. അമീറുമാരായ സാദത്തുല്ല ഹുസൈനി, നുസ്രത്ത് അലി, ജനറല്‍ സെക്രട്ടറി എന്‍ജി. മുഹമ്മദ് സലിം, സെക്രട്ടറി മുഹമ്മദ് അഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.