യു.പിയിൽ ദലിത്-മുസ് ലിം ഏകോപനം ലക്ഷ്യമിട്ട് മായാവതി
text_fieldsലക്നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള ബി.എസ്.പി പ്രചാരണത്തിന് ആഗ്രയിൽ തുടക്കമാകും. ഞായറാഴ്ച നടക്കുന്ന റാലിയിൽ പാർട്ടി അധ്യക്ഷ മായാവതിയാണ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കംകുറിക്കുന്നത്. ആദ്യ ഘട്ടത്തിൽ ആഗ്ര കൂടാതെ അസംഗഡ്, അലഹബാദ്, സഹാറപുർ എന്നിവിടങ്ങളിലായി മൂന്നിലധികം റാലികൾ ബി.എസ്.പി സംഘടിപ്പിക്കും. പാർട്ടിയുടെ മുസ് ലിം മുഖമായ നസീമുദ്ദീൻ സിദ്ധീഖിക്കാണ് ആദ്യ ഘട്ട പ്രചാരണത്തിന്‍റെ ചുമതല.
ദലിതുകൾക്കും മുസ് ലിംകൾക്കും ഭൂരിപക്ഷമുള്ള മേഖലകളിൽ പാർട്ടി സ്വാധീനം ശക്തിപ്പെടുത്തുകയാണ് ആദ്യ ഘട്ടറാലികൾ കൊണ്ട് ബി.എസ്.പി ലക്ഷ്യമിടുന്നത്. മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തിൽ അടക്കം ദലിതുകൾക്കും മുസ് ലിംകൾക്കും നേരെ നടന്ന ആക്രമണങ്ങൾ റാലികളിൽ പ്രധാന പ്രചാരണ വിഷയങ്ങളാകും.
ദലിത് വോട്ടുകൾ ഏകോപിപ്പിക്കുന്നതിനോടൊപ്പം മുസ് ലിം വോട്ടുകൾ ബി.ജെ.പിക്ക് എതിരാക്കുകയുമാണ് ബി.എസ്.പി തന്ത്രം. കൂടാതെ യാദവ് ഒഴികെയുള്ള ദലിത് വിഭാഗങ്ങളുടെ കൂട്ടായ്മയും ബി.എസ്.പി ലക്ഷ്യമിടുന്നു. യു.പിയിലെ 403 നിയമസഭാ മണ്ഡലങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ് സ്വാധീനം.
ആഗ്രയിൽ നടത്തിയ റാലിയോടെയാണ് 2014ലെ പൊതു തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.