ബലൂച് വിഷയത്തില്‍ മോദിക്ക് ഹമീദ് കര്‍സായിയുടെ പിന്തുണ
text_fieldsന്യൂഡല്‍ഹി: ബലൂചിസ്താനില്‍ പാക് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പിന്തുണച്ച് അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി. ബലൂച് വിഷയത്തില്‍ പ്രതികരിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ട്. ഇന്ത്യക്കും അഫ്ഗാനുമെതിരെ പാക് അധികൃതര്‍ നിരന്തരം പ്രസ്താവനകള്‍ നടത്താറുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പാക് ആഭ്യന്തര വിഷയത്തില്‍ സംസാരിക്കുന്നതെന്നും ഹമീദ് കര്‍സായി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് കര്‍സായിയുടെ പ്രതികരണം.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഏതെങ്കിലും ഭാഗത്ത് ഇന്ത്യ ഒരു നിഴല്‍ യുദ്ധത്തിന് ഉദ്ദേശിക്കുന്നതായി തോന്നുന്നില്ല. ബലൂച് നിഴല്‍ യുദ്ധത്തിലേക്ക് പോവുന്നത് ശരിയല്ളെന്നും കര്‍സായി പറഞ്ഞു. പാക് സര്‍ക്കാറിന്‍്റെ പിന്തുണയുള്ള തീവ്രവാദ സംഘടനകള്‍ മൂലം ബലൂചിസ്താനിലെ ജനത മനുഷ്യാവകാശ ലംഘനങ്ങള്‍ അനുഭവിച്ച് വരികയാണ്. ഇത് പുറം ലോകത്തെ അറിയിക്കാനും പ്രശ്നപരിഹാരം നേടാനും ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിന് മോദിയുടെ പ്രസംഗം ഒരു കാരണമായെന്നും കര്‍സായി പറഞ്ഞു.
ഇന്ത്യ എഴുപതാം സ്വാതന്ത്രദിനാഘോഷം നടത്തുന്ന വേളയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളെ പിന്തുണച്ചു പാക് സൈന്യം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും പ്രസ്താവിച്ചത്. പ്രസംഗം വിവാദമായതോടെ പാക് ആഭ്യന്തര വിഷയത്തില്‍ ഇന്ത്യ ഇടപെടരുതെന്ന താക്കീതോടെ പാകിസ്താന്‍ അധികൃതര്‍ രംഗത്തത്തെിയിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ മറച്ചുപിടിക്കാനാണ് മോദി ബലൂച് വിഷയം ഉയര്‍ത്തിയതെന്നും ആരോപണമുയര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.