കശ്മീരിൽ അധ്യാപകനെ അടിച്ചുകൊന്നത് സുരക്ഷാ സൈന്യമെന്ന് സ്ഥിരീകരണം
text_fieldsശ്രീനഗർ: കശ്മീരിൽ കോളജ് അധ്യാപകൻ സൈന്യത്തിെൻറ അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുതിർന്ന സൈനിക ഉദ്യോഗസഥെൻറ കുറ്റ സമ്മതം. അധ്യാപകെൻറ കൊലപാതകം അസ്വീകാര്യവും നീതികരിക്കാൻ കഴിയുന്നതല്ലെന്നുമാണ് സൈനിക മേധാവി അറിയിച്ചിരിക്കുന്നത്. സൈനികരും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ അധ്യാപകൻ കൊല്ലപ്പെെട്ടന്നായിരുന്നു നേരത്തെ സൈന്യം പറഞ്ഞിരുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് ശ്രീനഗറിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ഖ്രൂ ഗ്രാമത്തിൽ സൈനിക റെയ്ഡിനിടെ ഷബിർ അഹ്മദ് മോംഗ(32)യെന്ന കോളജ് അധ്യാപകനെ സൈന്യം ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയത്. മേഖലയിൽ റെയ്ഡ് നടത്തുന്നതിന് സൈനികർക്ക് അനുമതി നൽകിയിരുന്നില്ലെന്നും ഇൗ നടപടിയെ പിന്തുണക്കാൻ കഴിയില്ലെന്നും നോർത്തേൺ ആർമി കമാൻററായ ലെഫ്റ്റനൻറ് ജനറൽ ഡി.എസ് ഹൂഡ കൂട്ടിച്ചേർത്തു.
സൈന്യം തങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് സർവതും നശിപ്പിച്ചെന്നും ശാബിറിനെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്നും ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു. ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെ തുടർന്ന് കശ്മീരിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 80 ഒാളംപേർ കൊല്ലപ്പെടുകയും ആറായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.