Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2016 7:59 PM IST Updated On
date_range 22 May 2017 9:42 AM ISTകേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡിക്ക് വാഹനാപകടത്തില്‍ പരിക്ക്
text_fieldsbookmark_border
പാട്ന: കേന്ദ്രസഹമന്ത്രി രാജീവ് പ്രതാപ് റൂഡിക്ക് വാഹനാപകടത്തില്‍ പരിക്ക്. സാരമായി പരിക്കേറ്റ മന്ത്രിയെ പാട്നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റൂഡിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച ഉച്ചക്കുശേഷം ബിഹാറിലെ സാരണ്‍ ജില്ലയില്‍ നിന്നും പാട്നയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സാരണിലെ ഛാപ്രയില്‍ ഒൗദ്യോഗിക ആവശ്യത്തിനായി എത്തിയതായിരുന്നു അദ്ദേഹം. തിരിച്ച് പാട്നയിലേക്കുള്ള യാത്രക്കിടെയാണ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്.
കേന്ദ്രമന്ത്രി സഭയില്‍ നൈപുണ്യ വികസന സഹമന്ത്രിയാണ് റൂഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story