കൈക്കൂലി നല്‍കുന്നതും കുറ്റകരമാക്കണം -രാജ്യസഭാ സമിതി
text_fieldsന്യൂഡല്‍ഹി: കൈക്കൂലി വാങ്ങുന്നവര്‍ക്കൊപ്പം കൈക്കൂലി നല്‍കുന്നവര്‍ക്കും തക്ക ശിക്ഷ നല്‍കുന്ന വിധത്തില്‍ പുതിയ അഴിമതി വിരുദ്ധനിയമം വേണമെന്ന് രാജ്യസഭാ സെലക്ട് കമ്മിറ്റി ശിപാര്‍ശ. സ്വകാര്യ മേഖലയിലെ കൈക്കൂലി തടയാനുള്ള വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തണം.
സ്വകാര്യ സ്ഥാപനങ്ങളിലെ കൈക്കൂലി കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഏഴുവര്‍ഷംവരെ തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യണം.
ലൈംഗികതാല്‍പര്യം ഉള്‍പ്പെടെ അവിഹിതമായി എന്തെങ്കിലും പ്രയോജനം കൈപ്പറ്റുന്നതും കൈക്കൂലിയായി കണക്കാക്കി ശിക്ഷാര്‍ഹമായ കുറ്റമായി നിയമത്തില്‍ പരിഗണിക്കണമെന്ന നിയമ കമീഷന്‍െറ നിര്‍ദേശത്തിനും കമ്മിറ്റി അംഗീകാരം നല്‍കി. 1988ലെ അഴിമതി വിരുദ്ധ നിയമം ഭേദഗതിചെയ്യാനുള്ള ബില്‍ 2013ലാണ് സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന പ്രതിപക്ഷത്തിന്‍െറ ആവശ്യം അനുസരിച്ചാണ് എല്ലാ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സെലക്ട് കമ്മിറ്റിക്ക് വിട്ടത്. രണ്ടു വര്‍ഷത്തിലേറെ നീണ്ട പഠനത്തിനു ശേഷം ഈയിടെയാണ് സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് സഭയില്‍വെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.