ഹിന്ദു ജനസംഖ്യ: ഭാഗവതിന്‍െറ ആവശ്യം കാലഹരണപ്പെട്ടതെന്ന് ശിവസേന
text_fieldsമുംബൈ: മുസ്ലിം ജനസംഖ്യയെ മറികടക്കാന്‍ ഹിന്ദു ദമ്പതികള്‍ കൂടുതല്‍ കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്‍െറ പ്രസ്താവനക്കെതിരെ ശിവസേനയും. ഭാഗവത് ഉന്നയിക്കുന്ന ആവശ്യം കാലഹരണപ്പെട്ടതാണെന്നും പുരോഗമനവാദികളായ ഹിന്ദുക്കള്‍ അദ്ദേഹത്തിന്‍െറ വാദം അംഗീകരിക്കില്ളെന്നും പറഞ്ഞ ശിവസേന, ഏകസിവില്‍ കോഡ് നടപ്പാക്കുകയാണ് സാമൂഹിക, സാംസ്കാരിക സന്തുലിതാവസ്ഥക്ക് ആവശ്യമെന്നും പറഞ്ഞു.
പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലൂടെയാണ് സേനയുടെ പ്രതികരണം. ജനസംഖ്യാ വര്‍ധനയെക്കുറിച്ച് തലപുകക്കുന്നതിനു പകരം നരേന്ദ്ര മോദി സര്‍ക്കാര്‍ എത്രയും വേഗം ഏകസിവില്‍ കോഡ് നടപ്പാക്കുകയാണ് വേണ്ടത്. പഴകിയ ചിന്ത പുതുതായി അവതരിപ്പിക്കാനായിരുന്നു ഭാഗവതിന്‍െറ ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും അതിനെ അംഗീകരിക്കില്ല.
കുടുംബാസൂത്രണത്തിന് സര്‍ക്കാര്‍ പണം വാരിച്ചൊരിയുകയാണ്. മുസ്ലിം ജനസംഖ്യാപെരുപ്പം മറികടക്കാന്‍ ഭാഗവത് ഉന്നയിച്ചതല്ല പരിഹാര മാര്‍ഗം. എല്ലാ സമുദായത്തിന്‍െറയും ജനസംഖ്യാ നിയന്ത്രണത്തിന് ഏക സിവില്‍ കോഡ് മാത്രമാണ് പരിഹാരം. ഹിന്ദുക്കളും കൂടുതല്‍ സന്തതികള്‍ക്ക് ജന്മംനല്‍കാന്‍ തുടങ്ങിയാല്‍ പട്ടിണിയും തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടുകയേയുള്ളൂ. ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ഒന്നിലധികം ഭാര്യമാരാകാമെന്നാണോ ഭാഗവത് ഉദ്ദേശിക്കുന്നതെന്നും സേന ചോദ്യമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.