ഗുജറാത്തില്‍ പത്രപ്രവര്‍ത്തകനെ ഓഫീസിനുള്ളില്‍ കുത്തി കൊലപ്പെടുത്തി
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ സൗരാഷ്ട്രയില്‍ പത്രപ്രവര്‍ത്തകനെ ഓഫീസിനുള്ളില്‍ വെച്ച് കുത്തി കൊലപ്പടുത്തി. ജുനഗഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘ജയ് ഹിന്ദ്’ പത്രത്തിന്‍റെ ബ്യൂറോ ചീഫ് കിഷോര്‍ ദവെയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. വന്‍സാരി ചൗകിലെ ഓഫീസില്‍ വാര്‍ത്തകളെഴുതികൊണ്ടിരുന്ന കിഷോറിനെ അക്രമി നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഓഫീസില്‍ കിഷോര്‍ തനിച്ചാണുണ്ടായിരുന്നത്. സെക്യൂരിറ്റിയോ സി.സി.ടി.വി കാമറകളോ ഉണ്ടായിരുന്നില്ല. ഓഫീസിലത്തെിയ അസിസ്റ്റന്‍റാണ് രക്തത്തില്‍ മുങ്ങികിടന്ന കിഷോറിനെ കണ്ടത്തെിയത്.
കൊലക്കു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ചൂണ്ടിക്കാട്ടി കിഷോറിന്‍്റെ സഹോദരന്‍ പ്രകാശ് ദവെ പൊലീസില്‍ പരാതി നല്‍കി. ബി.ജെ.പി പ്രാദേശിക നേതാവ് രതിലാല്‍ സുരേജിന്‍റെ മകന്‍ ഭാവേഷ് സുരേജാണ് കൊലക്ക് പിന്നിലെന്നാണ് ആരോപണം. ഭാവേഷ് സുരേജ് യുവതിയെ പീഡിപ്പിച്ച സംഭവം ‘ജയ് ഹിന്ദി’നു വേണ്ടി കിഷോര്‍ റിപ്പോര്‍ട്ട് ചെയ്യുകയും വിശദമായ വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവന്നു. സംഭവത്തിനു ശേഷം പലതവണ കിഷോറിന്‍റെ ജീവന് ഭീഷണിയുണ്ടായിട്ടുണ്ടെന്നും സഹോദരന്‍ ആരോപിച്ചു. എന്നാല്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവുമുണ്ടായിട്ടില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.