കശ്മീരികൾ സമാധാന കാംക്ഷികൾ –മെഹബൂബാ മുഫ്തി
text_fieldsശ്രീനഗർ: കശ്മീരിലെ ജനങ്ങൾ കല്ലെറിയുന്നവരല്ലെന്നും സമാധാനം കാംക്ഷിക്കുന്നവരാണെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. കശ്മീരികളുടെ എതിർപ്പും അകൽചയും ഇല്ലാതാക്കാൻ േകന്ദ്ര സർക്കാർ മുൻകൈയ്യെടുക്കണമെന്നും മേഖലയിലെ പ്രശ്നപരിഹാരത്തിന് രാഷ്ട്രീയവും സാമ്പത്തികവുമായ നടപടികൾ കൈക്കൊള്ളണമെന്നും മെഹബൂബ ആവശ്യപ്പെട്ടു. കശ്മീർ പ്രശ്നവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിന് പിറകെയാണ് മെഹബൂബയുടെ പ്രസ്താവന.
അതേസമയം, സമാധാനത്തിലേക്കുള്ള ഒരേയൊരു വഴി കശ്മീരികൾക്ക് സ്വയം നിർണയാവകാശം നൽകുക മാത്രമാണെന്ന് മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കവെ ഹുറിയത് കോൺഫറൻസ് ചെയർമാൻ സയ്യിദ് അലി ഷാ ഗിലാനി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾ മാനിച്ച് സംസ്ഥാനത്ത് ഇന്ത്യ നടത്തുന്ന അതിക്രമങ്ങൾ നിർത്തുകയും യു.എൻ ചാർട്ടർ പാലിക്കണമെന്നും ഗിലാനി കൂട്ടിച്ചേർത്തു. കശ്മീർ പ്രശ്നത്തിന് ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് ശാശ്വത പരിഹാരം ആവശ്യമാണെന്നാണ് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കശ്മീരികളുടെ ത്യാഗത്തെ അപമാനിക്കുന്ന പ്രസ്താവനയെന്നാണ് മോദിയുടെ അഭിപ്രായ പ്രകടനത്തോട് കശ്മീരിലെ സ്വതന്ത്ര എം.എൽ.എയായ എഞ്ചിനീയർ റാഷിദ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.