ഗംഗ കരകവിഞ്ഞു; വാരാണസിയില്‍ പ്രധാന ഘട്ടുകളെല്ലാം വെള്ളത്തിനടിയില്‍
text_fields
വാരണസി: കനത്ത മഴയില്‍ ഗംഗ കരകവിഞ്ഞതോടെ ദുരിതത്തിലായി വാരണസി നഗരം. വടക്കന്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും മഴയെ തുടര്‍ന്നുണ്ടായ കെടുതികളില്‍ മരിച്ചവരുടെ എണ്ണം 30 ആയി.
വാരണസിയില്‍ ഗംഗ കരകവിഞ്ഞ് പ്രധാന ഘട്ടുകളെല്ലാം വെള്ളത്തിനടിയിലായി. ഇതോടെ മതാചാരണങ്ങളുടെ ഭാഗമായി ഗംഗാ ഘട്ടുകളില്‍ ശവശംസകാരം നടത്തുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ശവം ദഹിപ്പിക്കലിന് നിര്‍ബന്ധിതരാകുമ്പോള്‍ പഴയ കെട്ടിടങ്ങളുടെയും വീടുകളുടെയും ടെറസിലും മുകളിലുമെല്ലാമാണ് ശവസംസ്കാര ചടങ്ങുകള്‍ നടത്തുന്നതെന്ന് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശവസംസ്കാര ചടങ്ങുകളും ഗംഗയുമായി ബന്ധപ്പെട്ട മറ്റ് മതചടങ്ങുകളിലൂടെയും ഉപജീവനം കണ്ടത്തെുന്നവരാണ് ഇവിടെ ഏറെ പേരും.
അലഹാബാദിലും പ്രളയം ജനജീവിതത്തെ സാരമായി ബാധിച്ചു. ഉത്തര്‍പ്രദേശിലെ പ്രളയ ബാധിത പ്രദേശത്തുനിന്ന് 1,30,000 പേരെ കുടിയൊഴിപ്പിച്ച് ദുരിതാശവാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.