Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൗദിയിൽ തൊഴിൽ...

സൗദിയിൽ തൊഴിൽ നഷ്​ടപ്പെട്ടവർ സെപ്​റ്റംബർ 25നകം മടങ്ങണം –സുഷമ സ്വരാജ്​

text_fields
bookmark_border
സൗദിയിൽ തൊഴിൽ നഷ്​ടപ്പെട്ടവർ സെപ്​റ്റംബർ 25നകം മടങ്ങണം –സുഷമ സ്വരാജ്​
cancel

ന്യൂഡൽഹി: തൊഴിൽ നഷ്​ടപ്പെട്ട്​ സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ തൊഴിലാളികൾ സെപ്​റ്റംബർ 25 നകം മടങ്ങണമെന്ന്​ വി​േദശകാര്യ മന്ത്രി സുഷമസ്വരാജ്​. സെപ്​റ്റംബർ 25 നകം മടങ്ങുന്നവരുടെ യാത്രാ ചെലവുകൾ കേന്ദ്രസർക്കാർ വഹിക്കുമെന്നും അതിന്​ ശേഷം തൊഴിലാളികൾ സ്വന്തം ചെലവിൽ നാട്ടിലേക്ക്​ മടങ്ങേണ്ടിവരുമെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

തൊഴിൽ നഷ്​ടപ്പെട്ടവർ ശമ്പള കുടിശികക്കു വേണ്ടി കാത്തുനിൽക്കരുതെന്നും കമ്പനികളുമായി സൗദി സർക്കാർ ധാരണയിലെത്തുമ്പോൾ കുടിശിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും സുഷമാസ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധി മൂലം മൂന്ന് കമ്പനികൾ പൂട്ടിയതിനെ തുടർന്ന് തൊഴിലാളികൾ ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ കഷ്​ടപ്പെട്ടതിനെ തുടർന്നാണ്​ കേന്ദ്രസർക്കാർ  വിഷയത്തിൽ ഇടപെട്ടത്​. സൗദിയിൽ നിന്നുള്ള തൊഴിലാളികളുടെ രണ്ട് സംഘങ്ങൾ മടങ്ങിയെത്തിയിരുന്നു.

അതേസമയം, തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണെന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നൽകുന്നത് സൗദി ഭരണകൂടമാണെന്നുമാണ് തൊഴിലാളികൾ പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisushama swarajlabour problem
Next Story