നെഹ്റുവിനെയും നേതാജിയെയും പട്ടേലിനെയും ‘തൂക്കിലേറ്റി’ കേന്ദ്രമന്ത്രി ജാവ്ദേക്കര്‍
text_fieldsന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമരത്തിന്‍െറ പ്രാഥമിക ചരിത്രം പഠിച്ച സ്കൂള്‍ വിദ്യാര്‍ഥിയെപ്പോലും ഞെട്ടിക്കുന്നതായിരുന്നു കേന്ദ്ര മാനവ ശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ ആ പ്രഭാഷണം. ‘1987ല്‍ തുടങ്ങിയ സമരം... 90 വര്‍ഷമാണ് തുടര്‍ന്നത്... അങ്ങനെ ബ്രിട്ടീഷുകാരെ നാം തുരത്തി....നേതാജി, സര്‍ദാര്‍ പട്ടേല്‍, പണ്ഡിറ്റ് നെഹ്റു, ഭഗത് സിങ്, രാജ്ഗുരു തുടങ്ങി എല്ലാവരെയും അവര്‍ തൂക്കിലേറ്റി, ക്രാന്തിവീര്‍ സവര്‍ക്കറും മറ്റു സമരസേനാനികളും വെടിയുണ്ടകള്‍ ഏറ്റുവാങ്ങി’ -മധ്യപ്രദേശിലെ ഷിന്‍ദ്വാരയില്‍ നടന്ന പൊതുയോഗത്തില്‍ ജാവ്ദേക്കര്‍ നടത്തിയ പ്രഭാഷണത്തിലെ ഈ ഭാഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെപ്പറ്റി കേന്ദ്രമന്ത്രിക്ക് അടിസ്ഥാന വിവരംപോലുമില്ളെന്നും ചരിത്രത്തെ വളച്ചൊടിച്ചുവെന്നുമൊക്കെയാണ് അദ്ദേഹത്തിനെതിരായ പ്രധാന വിമര്‍ശങ്ങള്‍.
സവര്‍ക്കറെയും മറ്റും നെഹ്റുവിനും പട്ടേലിനുമൊപ്പം ചേര്‍ത്തുപറഞ്ഞ് ഹിന്ദുത്വ രാഷ്ട്രീയത്തിന് മന്ത്രി വേറിട്ട പാതയൊരുക്കുന്നുവെന്ന വിമര്‍ശവും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ബി.ജെ.പി സര്‍ക്കാറിനു കീഴിലുള്ള മാനവശേഷി വികസന വകുപ്പ് മന്ത്രിമാരുടെ ശനിദശ വിട്ടുമാറുന്നില്ളെന്ന് മുന്‍ മന്ത്രി സ്മൃതി ഇറാനിയുടെ അനുഭവംകൂടി ചേര്‍ത്ത് മറ്റു ചിലര്‍ പരിഹസിക്കുകയും ചെയ്യുന്നു. ‘വിവരവും വിദ്യാഭ്യാസവും മോദി കാബിനറ്റിന്‍െറ മാനദണ്ഡമല്ളെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുന്നു’വെന്നാണ് ഒരു ട്വിറ്റര്‍ കമന്‍റ്. ഇന്നും പ്രഹേളികയായി തുടരുന്ന നേതാജിയുടെ മരണത്തിന്‍െറ ‘ചുരുളഴിച്ച’ ജാവ്ദേക്കറിനെ ജെയിംസ് ബോണ്ടിനോട് ഉപമിച്ച ഒട്ടേറെ ട്വിറ്റര്‍ പോസ്റ്റുകളും ഇക്കൂട്ടത്തില്‍ വൈറലായി.
സംഭവം വിവാദമായതോടെ, ജാവ്ദേക്കര്‍ വിശദീകരണവുമായി രംഗത്തത്തെി. തന്‍െറ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിച്ചതുമൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും പ്രഭാഷണം നേരിട്ട് കേട്ടവര്‍ക്കാര്‍ക്കും ഇതുപോലുള്ള ആശയക്കുഴപ്പം ഉണ്ടാവില്ളെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രസംഗത്തില്‍ നേതാക്കളുടെ പേര് പരാമര്‍ശിച്ച് കുറച്ച് കഴിഞ്ഞാണ് ‘തൂക്കിലേറ്റി’ എന്നു പറഞ്ഞത്. ഇതിനെ ചേര്‍ത്തുപറഞ്ഞാണ് മാധ്യമങ്ങള്‍ അവ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.