വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂകമ്പം
text_fieldsഗുവാഹതി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂമികുലുക്കം. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അസമില്‍ രണ്ടുവട്ടം ഭൂമികുലുങ്ങുകയും മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, മിസോറം സംസ്ഥാനങ്ങളില്‍ ഇതിന്‍െറ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പം പുലര്‍ച്ചെ 5.30നാണ് ഉണ്ടായതെന്ന് കാലാവസ്ഥപഠന കേന്ദ്രം അറിയിച്ചു. കര്‍ബി അംഗ്ലോംഗ് ജില്ലയിലാണ് പ്രഭവകേന്ദ്രം. രാവിലെ 7.41ന് 5.5 തീവ്രത രേഖപ്പെടുത്തിയ സാമാന്യം ശക്തമായ രണ്ടാമത്തെ കുലുക്കത്തിന്‍െറ പ്രഭവകേന്ദ്രം ഇന്തോ-മ്യാന്‍മര്‍ പ്രദേശത്തിന് കിഴക്കാണ്.
തിങ്കളാഴ്ച രാവിലെ മണിപ്പൂരിലും ചെറിയ തോതില്‍ ഭൂകമ്പം രേഖപ്പെടുത്തിയതായി മണിപ്പൂര്‍ സര്‍വകലാശാല ഭൂമിശാസ്ത്ര പഠനവിഭാഗത്തിന് കീഴിലുള്ള ഭൂകമ്പപഠനകേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.