പ്രശ്ന പരിഹാരത്തിനായി രാജ്നാഥ്സിങ് കാശ്മീരിൽ
text_fieldsശ്രീനഗര്‍: സംഘര്‍ഷം രൂക്ഷമായ കശ്മീരിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ രണ്ടുദിവസത്തെ സന്ദര്‍ശനം ആരംഭിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കശ്മീര്‍ സംബന്ധിച്ച പ്രശസ്ത വാചകങ്ങള്‍ ഉദ്ധരിച്ച് എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്തുമെന്ന് മന്ത്രി ബുധനാഴ്ച ട്വിറ്ററില്‍ കുറിച്ചു.‘ഞാന്‍ ശ്രീനഗറിലെ നെഹ്റു ഗെസ്റ്റ് ഹൗസിലുണ്ടാകും. കശ്മീരിയത്, ഇന്‍സാനിയത് (മാനവികത), ജുംഹൂരിയത് (ജനാധിപത്യം) എന്നിവയില്‍ വിശ്വാസമുള്ള എല്ലാവര്ക്കും ചര്‍ച്ചക്ക് സ്വാഗതം’ -അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍, സാമൂഹിക സംഘടനകള്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പുറപ്പെടുന്നതിന് മുമ്പ് അറിയിച്ചിരുന്നു.
ശ്രീനഗറിലത്തെിയ അദ്ദേഹം ഉന്നത സൈനിക-ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥര്‍ മന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ചു.പിന്നീട് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസ്, നാഷനല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, ബി.ജെ.പി എന്നിവയുടെ പ്രതിനിധി സംഘവുമായും കൂടിക്കാഴ്ച നടത്തി. എന്നാല്‍, കശ്മീരിലെ പ്രധാന വ്യാപാരി സംഘടനകള്‍ ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം 23, 24 തീയതികളില്‍ നടത്തിയ ആദ്യ സന്ദര്‍ശനത്തില്‍ വിവിധ തുറകളിലുള്ള 30ലധികം സംഘങ്ങളുമായി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സൈന്യത്തോട് പെല്ലറ്റ് ഉപയോഗം കുറക്കാനും നടപടികള്‍ നിയന്ത്രിക്കാനും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, തുടര്‍ന്നും സംഘര്‍ഷത്തിന് അറുതിയാവാത്തതാണ് വീണ്ടും സന്ദര്‍ശനത്തിന് കാരണമായത്. അതിനിടെ, സംസ്ഥാനത്തെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി ആവശ്യപ്പെട്ടു. അക്രമം കശ്മീരിന്‍െറ രാഷ്ട്രീയാവസ്ഥ മാറ്റുകയില്ളെന്നും അത് സാമൂഹിക സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും തകര്‍ക്കുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.