ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂചലനം
text_fieldsകൊൽക്കത്ത: ബീഹാറിലും ആസാമിലും പശ്ചിമബംഗാളിലും ഭൂചലനമനുഭവപ്പെട്ടു. മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തിന്‍റെ അനുചലനങ്ങളാണ് ഈ സംസ്ഥാനങ്ങളിലനുഭവപ്പെട്ടതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. റിക്റ്റര്‍ സ്കെയിലില്‍ 6.8 ശതമാനം രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാന്‍മറില്‍ അനുഭവപ്പെട്ടത്. പശ്ചിമ ബംഗാൾ,ത്രിപുര, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. മെട്രോ സർവീസ് താൽക്കാലികമായി നിർത്തിവെച്ചു.
അതേസമയം, ഭൂകമ്പത്തിൽ നാശനഷ്ടങ്ങളുള്ളതായി അറിവായിട്ടില്ല. ശക്തമായ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകൾ ഒാഫീസുകളിൽ നിന്നും ഇറങ്ങിയോടി. പ്രകമ്പനം പത്തു സെക്കൻറ് നീണ്ടു നിന്നതായി ജനങ്ങൾ പറഞ്ഞു. കഴിഞ്ഞയാഴ്ച ഹരിയാനയില്‍ റിക്റ്റര്‍ സ്കെയിലില്‍ 3.7 ശതമാനം രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.