പിഞ്ചുകുഞ്ഞുങ്ങളെ പൂട്ടിയിട്ട മാതാപിതാക്കൾ ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല
text_fieldsന്യൂഡൽഹി: ആഗസ്റ്റ് 19ന് പൊലീസെത്തി വാതിൽ തുറക്കുമ്പോൾ കണ്ട കാഴ്ച ആരുടേയും കരളലയിപ്പിക്കുന്നതായിരുന്നു. ഇരുട്ട് നിറഞ്ഞ പൂട്ടിയിട്ട മുറിക്കുള്ളിൽ വ്രണങ്ങൾ നിറഞ്ഞ് പുഴുവരിച്ച നിലയിൽ മൂന്നും എട്ടും വയസായ രണ്ട് പെൺകുട്ടികൾ. ജീവൻ പോലും അവശേഷിക്കുന്നുണ്ടോ എന്ന് സംശയം തോന്നുന്ന കുട്ടികളെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.
വീട്ടിൽ നിന്നുണ്ടായ ദുർഗന്ധം മൂലമാണ് അയൽക്കാർ പൊലീസിനെ വിവരമറിയിച്ചത്. തലച്ചോറിൽ അണുബാധയേറ്റ ഇവർ ഇപ്പോൾ ചികിത്സയിലാണ്.
ഇവരുടെ അമ്മ രണ്ട് മാസം മുമ്പ് സഹോദരനോടൊപ്പം വീട് വിട്ടുപോയിരുന്നു. മദ്യപാനിയായ പിതാവ് ആഗസ്റ്റ് 15 ന് പോയതാണ്. പിന്നീട് വീട്ടിലെത്തിയിട്ടില്ല. അന്ന് മുതൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ വീട്ടിൽ കഴിയുകയാണ് കുട്ടികൾ. പിതാവിനെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
തലച്ചോറിലെ അണുബാധ മൂലമുണ്ടായ ദുർഗന്ധം മൂലമാണ് അയൽക്കാർ പൊലീസിനെ വിവരമറിയിച്ചത്. ഇവരുടെ മുത്തശ്ശിയെ കണ്ടെത്തിയെങ്കിലും കുട്ടികളെ ഏറ്റെടുക്കാൻ അവർ തയ്യാറല്ല. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് ഇപ്പോൾ പെൺകുട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.