ദർഗ വിധിയെ സ്വാഗതം ചെയ്ത് തൃപ്തി ദേശായിയും ഹീന സഹീർ നഖ്വിയും
text_fieldsമുംബൈ: നഗരത്തിലെ പ്രശസ്തമായ ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ സ്ത്രീകള്‍ക്കും പ്രവേശാവകാശമുണ്ടെന്ന ബോംബെ ഹൈകോടതി വിധിയെ സ്വാഗതം ചെയ്ത് വനിത ആക്ടിവിസ്റ്റുകളായ തൃപ്തി ദേശായിയും ഡോ: ഹീന സഹീർ നഖ്വിയും. ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത് സ്ത്രീകൾക്കുള്ള അംഗീകാരമാണെന്നും ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പറഞ്ഞു. ഇൗ വിധിയിലൂടെ സ്ത്രീകൾക്ക് നീതി ലഭിച്ചുവെന്നും പൂർണ്ണ തൃപതി കൈവരിച്ചുവെന്നും യു.പിയിലെ മതപണ്ഡിതയായ ഡോ: ഹീന സഹീർ നഖ്വി പറഞ്ഞു. ഇസ്ലാമിൽ പുരുഷനും സ്ത്രീക്കും തുല്യ പദവിയാണുള്ളതെന്നും ഹീന സഹീർ കൂട്ടിച്ചേർത്തു.
ഖബറിടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിഷേധിച്ചതിന് എതിരെ നേരത്തെ ഭാരതീയ മുസ് ലിം മഹിളാ ആന്തോളന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. അന്യപുരുഷന്‍െറ ഖബറിടം ദര്‍ശിക്കുന്നത് ഇസ് ലാമില്‍ പാപമാണെന്ന് ചുണ്ടിക്കാട്ടിയാണ് നിരോധത്തെ ഹാജി അലി ദര്‍ഗ ട്രസ്റ്റ് ന്യായീകരിച്ചത്.
2011ലാണ് ഹാജി അലി ദര്‍ഗയിലെ ഖബറിടത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിരോധിച്ചത്. അതുവരെ ഖബറിടത്തിനടുത്ത് സ്ത്രീകളും പ്രവേശിച്ചിരുന്നു. ദര്‍ഗയിലും പരിസരത്തും സ്ത്രീകള്‍ക്ക് വരാമെങ്കിലും ഖബറിടത്തിലേക്ക് കടക്കാന്‍ പാടില്ല. ട്രസ്റ്റിനെതിരെ മുസ് ലിം സ്ത്രീ സംഘലടനകളും മറ്റും രംഗത്തുവന്നെങ്കിലും കോടതിയെ സമീപിച്ചത് ഈയിടെയാണ്. സ്ത്രീകളുടെ ക്ഷേത്ര പ്രവേശവുമായി ബന്ധപ്പെട്ട് ഭൂമാതാ ബ്രിഗേഡ് ക്ഷേത്ര പ്രവേശ സമരവും നിയമയുദ്ധവും തുടങ്ങിയതോടെയാണ് മുസ് ലിം സ്ത്രീകളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഭാരതീയ മുസ് ലിം മഹിളാ ആന്തോളന്‍ ബോംമ്പെ ഹൈകോടതിയെ സമീപിച്ചത്. ഇതിനിടയില്‍ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.