ഇ.പി.എഫ് പെന്‍ഷന്‍ 2000 രൂപയാക്കാന്‍ ആലോചന
text_fieldsന്യൂഡല്‍ഹി: കുറഞ്ഞ ഇ.പി.എഫ് പെന്‍ഷന്‍ 2000 രൂപയാക്കി ഉയര്‍ത്തുന്നത് പരിഗണനയില്‍. നിലവില്‍ കുറഞ്ഞ പെന്‍ഷന്‍ 1000 രൂപയാണ്. കുറഞ്ഞ കൂലി നിരക്ക് പുതുക്കി നിശ്ചയിക്കാനും കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. അങ്കണവാടി ജീവനക്കാര്‍ക്ക് ഇ.പി.എഫ് ഏര്‍പ്പെടുത്താനും എംപ്ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍െറ ആനുകൂല്യം ലഭ്യമാക്കാനും പദ്ധതിയുണ്ട്. സെപ്റ്റംബര്‍ രണ്ടിന് തൊഴിലാളി സംഘടനകള്‍ രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തൊഴിലാളികളുടെ ആവശ്യങ്ങളില്‍ അനുകൂല നിലപാട് സ്വീകരിച്ചത്.
യൂനിയനുകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ ചിലത് പരിഗണിച്ച് സമരം ഒഴിവാക്കാനാണ് നീക്കം. രണ്ടാം യു.പി.എ സര്‍ക്കാറിന്‍െറ കാലത്താണ് കുറഞ്ഞ ഇ.പി.എഫ് പെന്‍ഷന്‍ 1000 രൂപയാക്കി ഉയര്‍ത്തിയത്. ഇത് ഇരട്ടിയാക്കുന്നത് സംബന്ധിച്ച തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗം ഉടന്‍ കൈക്കൊള്ളുമെന്ന് തൊഴില്‍ മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.
അങ്കണവാടി ജീവനക്കാര്‍ക്ക് ഇ.പി.എഫ് ഏര്‍പ്പെടുത്താനുള്ള തീരുമാനം 95 ലക്ഷം പേര്‍ക്ക് ഗുണംചെയ്യും. ഇതുസംബന്ധിച്ച് തൊഴില്‍ മന്ത്രാലയം ധാരണയിലത്തെിയതായും പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.
തൊഴില്‍ നിയമത്തില്‍ ഭേദഗതിയും വരുത്തും. വ്യവസായ സ്ഥാപനങ്ങളിലെ കുറഞ്ഞ കൂലി പുതുക്കി നിശ്ചയിക്കുന്നതിനുള്ള കേന്ദ്ര ഉപദേശക സമിതി വൈകാതെ ചേരും. കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയാണ് സമിതിയുടെ അധ്യക്ഷന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.