കശ്മീർ: 50 ദിവസം, 6400 കോടി നഷ്ടം
text_fieldsശ്രീനഗര്‍: സംഘര്‍ഷഭരിതമായ 50 ദിനങ്ങള്‍ കശ്മീര്‍ താഴ്വരക്ക് വരുത്തിവെച്ചത് 6400 കോടി രൂപയുടെ വരുമാനനഷ്ടം. കര്‍ഫ്യൂ, സമരാഹ്വാനം, നിരോധാജ്ഞ എന്നിവമൂലം ജനജീവിതം സ്തംഭിച്ചത് സാമ്പത്തികവ്യവസ്ഥിതിക്ക് വന്‍ തിരിച്ചടിയായി. കശ്മീരിന്‍െറ നട്ടെല്ലായ വിനോദസഞ്ചാര മേഖല കഴിഞ്ഞ 50 ദിനങ്ങളിലും നിശ്ചലമാണ്. കടകളും വ്യാപാര സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്.
വിഘടനവാദികള്‍ സമരത്തിന് ഇളവുനല്‍കുന്നത് രാത്രിയിലായതിനാല്‍ ഗുണം വ്യാപാരസ്ഥാപനങ്ങള്‍ക്ക് കിട്ടുന്നുമില്ല. തുറക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍ പ്രക്ഷോഭകാരികള്‍ അടപ്പിക്കുന്നതായും പരാതിയുണ്ട്. സുരക്ഷാസൈനികരും കടകള്‍ അടപ്പിക്കുന്നുണ്ട്.
സംഘര്‍ഷാവസ്ഥ മൂലം നികുതിപിരിവ് കൃത്യമായി നടക്കാത്തതിനാല്‍ സര്‍ക്കാറിനും വന്‍ വരുമാനനഷ്ടമുണ്ട്. ഒന്നരമാസത്തിനിടെ 300 കോടിയുടെ നഷ്ടമെങ്കിലും ഉണ്ടായിട്ടുണ്ടാകുമെന്നാണ് കണക്ക്. ഹോട്ടലുകളും ഹൗസ്ബോട്ടുകളും ശൂന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.