അക്രമം തള്ളിക്കളയുന്നവരോടെല്ലാം ചര്‍ച്ച –മഹ്ബൂബ മുഫ്തി
text_fields-ന്യൂഡല്‍ഹി: കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ അക്രമം തള്ളിക്കളയുകയും സമാധാനത്തിന്‍െറ വഴി തെരഞ്ഞെടുക്കുകയും ചെയ്യുന്ന ആരുമായും ചര്‍ച്ചയാകാമെന്ന് കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. അക്രമം ഉപേക്ഷിച്ചാല്‍ വിഘടനവാദികളോടും ചര്‍ച്ച നടത്താന്‍ മടിക്കില്ളെന്നും അവര്‍ സൂചന നല്‍കി. എന്നാല്‍, ചര്‍ച്ചക്ക് ഉചിതമായ അന്തരീക്ഷമുണ്ടാകണമെന്നും സൈനിക ക്യാമ്പുകള്‍ ആക്രമിക്കുന്നത് നിര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സംവിധാനമൊരുക്കുന്ന മുറക്ക് ഭാവിയില്‍ കൂടുതല്‍ കാര്യക്ഷമമായ ചര്‍ച്ച നടക്കുമെന്നും അവര്‍ പറഞ്ഞു. ഏറെ ഗുണകരമായി കശ്മീര്‍ പ്രശ്നത്തില്‍ ഇടപെട്ട അടല്‍ ബിഹാരി വാജ്പേയി നിര്‍ത്തിയിടത്തുനിന്ന് പ്രശ്ന പരിഹാരം തുടങ്ങണമെന്നും അവര്‍ പറഞ്ഞു.
പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട് ചികിത്സയിലുള്ള പതിനാലുകാരിയായ ഇന്‍ഷാ മാലികിനെ മഹ്ബൂബ സന്ദര്‍ശിച്ചു. സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് പെണ്‍കുട്ടിയുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ചികിത്സക്ക് സര്‍വ സഹായങ്ങളും നല്‍കുമെന്ന് മഹ്ബൂബ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി. ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയായ ഇന്‍ഷയുടെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍െറ ചികിത്സാ വിവരങ്ങളും അവര്‍ അന്വേഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.