ഫീസ് അടച്ചില്ല; ആറാം ക്ലാസുകാരനെ സ്കൂള്‍ അധികൃതര്‍ അടിച്ചുകൊന്നു
text_fieldsഇംഫാല്‍: സമയത്ത് ഫീസടക്കാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിയെ സ്കൂള്‍ അധികൃതര്‍ അടിച്ചുകൊന്നു. ഇംഫാലിലെ ഒരു സ്കൂളിലാണ് ആറാം ക്ളാസ് വിദ്യാര്‍ഥി അതിദാരുണമായി കൊല്ലപ്പെട്ടത്. അസ്വാഭാവിക മരണത്തിന് സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇംഫാലിലെ ലാന്‍ഗോലിനടുത്ത റെസിഡന്‍ഷ്യല്‍ കിഡ്സ് സ്കൂളിലാണ് സംഭവം. ഹോസ്റ്റല്‍, സ്കൂള്‍ ഫീസ് കൃത്യസമയത്ത് അടക്കുകയോ അല്ളെങ്കില്‍ കുട്ടിയുടെ അഡ്മിഷന്‍ റദ്ദാക്കുകയോ ചെയ്യണമെന്ന് തങ്ങളോട് സ്കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചിരുന്നതായി കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ഫീസ് അടക്കാത്തതിനെ തുടര്‍ന്ന്, അധികൃതര്‍ കുട്ടിയെ വീട്ടില്‍ തിരിച്ചുകൊണ്ടുവന്നാക്കുകയായിരുന്നു. അതിനുശേഷമാണ് കുട്ടിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടത്. അനുസരണക്കേടിന് അധികൃതര്‍ മര്‍ദിച്ചുവെന്നാണ് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കുട്ടി പറഞ്ഞത്. വീട്ടിലത്തെി കുറച്ചു കഴിഞ്ഞപ്പോള്‍ കുട്ടി കുഴഞ്ഞുവീഴുകയും ചെയ്തു. ശനിയാഴ്ചയാണ് മരിച്ചത്. കുറ്റക്കാരെ അറസ്റ്റ്ചെയ്യുംവരെ തന്‍െറ കുഞ്ഞിന്‍െറ മൃതശരീരം ഏറ്റുവാങ്ങില്ളെന്ന് പിതാവ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.