പശ്ചിമ ബംഗാളിെൻറ പേര് മാറ്റം നിയമസഭ അംഗീകരിച്ചു
text_fieldsകൊല്‍കത്ത: പശ്ചിമ ബംഗാളിന്‍െറ പേര് മാറ്റുന്ന പ്രമേയം നിയമസഭ പാസാക്കി. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചാണ് പ്രമേയം പാസാക്കിയത്. കോൺഗ്രസ്, ഇടതുപക്ഷ, ബി.ജെ.പി എം.എൽ.എമാർ പ്രമേയാവതരണത്തിനിടയിൽ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബംഗാളി ഭാഷയിൽ ബംഗ്ള എന്നും ഇംഗ്ളീഷില്‍ െബംഗാൾ എന്നും, ഹിന്ദിയിൽ ബംഗാൾ എന്നീ പേരുമാണ് മന്ത്രിസഭയുടെ പരിഗണനയിലുണ്ടായത്. പ്രമേയം പാര്‍ലമെന്‍റ് അംഗീകരിച്ചാല്‍ മാത്രമേ പുതിയ പേര് നിലവില്‍ വരികയുള്ളൂ.
നിലവില്‍ സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തില്‍ ഏറ്റവും പിന്നിലാണ്(28ാമത്) പശ്ചിമ ബംഗാള്‍. പേര് മാറ്റം നിലവില്‍ വന്നാല്‍ ഇത് നാലാം സ്ഥാനത്തേക്ക് ഉയരും. അടുത്തിടെ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കാന്‍ മമത ബാനര്‍ജിക്ക് അവസാന അവസരം വരെ കാത്തിരിക്കേണ്ടി വന്നതും ഈ തീരുമാനത്തിന് മമതയെ പ്രേരിപ്പിച്ചതായാണ് വിവരം. സംസ്ഥാനത്തിെൻറ പേര് മാറ്റുന്നതിലൂടെ എല്ലാ മേഖലയിലും ഒന്നാമെതത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.