ഗർഭിണിയായ മകളെ പിതാവ് സൈക്കിളിൽ ആശുപത്രിയിലെത്തിച്ചു
text_fieldsഭോപ്പാൽ: ആംബുലൻസില്ലാത്ത കാരണത്താൽ പിതാവ് മകളെ ആറ് കിലോ മീറ്റർ സൈക്കിൾ ചവിട്ടി ആശുപത്രിയിലെത്തിച്ചു. വാഹനമില്ലാത്തതിനാല്‍ ഗര്‍ഭിണിയായ മകളെ സൈക്കിളിലാണ് ആശുപത്രിയിലെത്തിച്ചത്. നാനാഭായിയുടെ വീട്ടില്‍ നിന്നും ആറ് കിലോ മീറ്റര്‍ അകലെയാണ് ആശുപത്രി. മകളായ പാര്‍വ്വതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രസവ വേദന കൊണ്ട് കരഞ്ഞ മകളെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ ആ ഒരു മാര്‍ഗമേ മുന്നിലുണ്ടായിരുന്നുള്ളുവെന്ന് പെൺകുട്ടിയുടെ പിതാവ് നാനാഭായ് പറഞ്ഞു.
ചത്തര്‍പൂര്‍ ജില്ലയിലെ ഷാപൂര്‍ ഗ്രാമവാസിയാണ് 46 കാരനായ നാനാഭായ്. ഇദ്ദേഹത്തിന്റെ മകളാണ് ഇരുപത്തിരണ്ടുകാരിയായ പാര്‍വ്വതി. ആശുപത്രിയിലെത്തിയ ഉടനെ തന്നെ പാർവതി ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. പ്രസവിച്ചതിന് ശേഷവും ആംബുലൻസ് അനുവദിക്കാത്തതിനാൽ സൈക്കിളിൽ തന്നെയാണ് അമ്മയേയും കുഞ്ഞിനെയും വീട്ടിലെത്തിച്ചത്.
വാഹനമില്ലാത്തതിനാല്‍ പത്ത് കിലോ മീറ്റര്‍ ഭാര്യയുടെ മൃതദേഹം ചുമന്ന ഒഡിഷയിലെ ദനാ മജ്ഹി, പ്രസവ വേദന കൊണ്ട് പുളയുമ്പോഴും ആറ് കിലോ മീറ്റര്‍ നടക്കേണ്ടി വന്ന മധ്യപ്രദേശുകാരിയായ സന്ധ്യാ യാദവ്.സംഭവങ്ങള്‍ അനുദിനം ആവര്‍ത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.