മോദിയുടെ ഇടപെടൽ മാധ്യമപ്രവർത്തകരുടെ ജീവൻ രക്ഷിച്ചെന്ന്
text_fieldsനോസര: ജാംനഗറിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ നിരവധി മാധ്യമപ്രവർത്തകരുടെ ജീവൻ രക്ഷിച്ചെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ.
ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്നതിനായുള്ള ബട്ടൺ പ്രവർത്തിപ്പിക്കാനിരിക്കെ പ്രധാനമന്ത്രി താഴ്ഭാഗത്തേക്ക് നോക്കുകയായിരുന്നു. നിരവധി ക്യാമറമാന്മാരും ഫോട്ടോഗ്രാഫർമാരും അവിടെ നിൽക്കുന്നത് കണ്ട പ്രധാനമന്ത്രി അവരെ ആംഗ്യം കാട്ടി അപകട മുന്നറിയിപ്പ് നൽകി. ശക്തമായ വെള്ളം ഒഴുകി വരുന്നത് അറിയാതെ ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു അവർ. പ്രധാനമന്ത്രി അവർക്ക് മുന്നറിയിപ്പ് ചെയ്തില്ലായിരുന്നെങ്കിൽ ഒരു വലിയ അപകടം സംഭവിച്ചിരിക്കാമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
#WATCH: PM Modi alerts DD cameramen to move from a precarious spot as water was released at Aji Dam, Gujarat.https://t.co/dFWtVEPlkb
— ANI (@ANI_news) August 30, 2016
#WATCH DD Camera washed away as water released at Aji Dam. PM had alerted cameraman to move spot just in time.https://t.co/uCp9z0pwzu
— ANI (@ANI_news) August 30, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.