കശ്മീർ പ്രക്ഷോഭം: പ്രതിനിധി സംഘത്തിൽ നിന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ പിൻമാറി
text_fieldsശ്രീനഗർ: കശ്മീരിലേക്ക് കേന്ദ്ര സർക്കാർ അയക്കുന്ന മുസ്ലിം പ്രതിനിധി സംഘത്തിൽ നിന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ പിൻമാറി. മില്ലി ഗസറ്റ് എഡിറ്ററും ആൾ ഇന്ത്യാ മുസ്ലിം മജ്ലിസെ മുഷാവറ മുൻ ചെയർമാനുമായ സഫറുൽ ഇസ്ലാം ഖാനാണ് പിൻമാറിയത്. ഖാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരികളുമായി ബന്ധം സ്ഥാപിക്കുന്നതിനു പകരം പ്രക്ഷോഭകരുടെ കല്ലെറിയൽ അവസാനിപ്പിക്കുന്നതിൽ മാത്രം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് ഖാെൻറ പിൻമാറ്റം.
വിഷയം ചർച്ച ചെയ്യാൻ ആഗസ്റ്റ് 21ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ഖാൻ പെങ്കടുത്തിരുന്നു. കശ്മീരികളോട് മനുഷ്യത്വപരമായ നടപടികളെടുക്കുന്നതിന് പകരം സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയുള്ള കല്ലെറിയൽ അവസാനിപ്പിക്കാൻ മാത്രമാണ് മന്ത്രി ആഗ്രഹിച്ചത്.
പ്രക്ഷോഭം ശമിപ്പിക്കുന്നതിന് മൂന്ന് നിർദേശങ്ങൾ താൻ കൂടിക്കാഴ്ചയിൽ മുന്നോട്ട് വെച്ചിരുന്നു. പെല്ലറ്റ് പ്രയോഗം മൂലം പരിക്കേറ്റവരെ ഡൽഹിയിൽ എത്തിച്ച് ചികിത്സ നൽകുക പരിക്കേറ്റവർക്ക് നഷ്ട പരിഹാരം നൽകുക, പെല്ലറ്റ് ആക്രമണം പൂർണമായി ഒഴിവാക്കുക എന്നിവയായിരുന്നു നിർദേശങ്ങൾ. പെല്ലറ്റ് ആക്രമണം പിന്നീട് നിർത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും തെൻറ നിർദേശങ്ങൾ അംഗീകരിക്കാൻ ആഭ്യന്തര മന്ത്രി തയ്യാറായിരുന്നില്ലെന്നും ഖാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.