കശ്മീരില്‍ കുഴപ്പം സൃഷ്ടിക്കുന്നത് ചെറിയ ശതമാനം –മന്ത്രി പരീകര്‍
text_fieldsവാഷിങ്ടണ്‍: കശ്മീരില്‍ അക്രമത്തിന് പ്രകോപനം സൃഷ്ടിക്കുന്നത് അതിര്‍ത്തിയിലെ പാക് സൈന്യമാണെന്നും താഴ്വരയിലെ ഭൂരിപക്ഷത്തെ തടഞ്ഞുവെച്ച് വിലപേശാന്‍ ശ്രമിക്കുന്നത് ചെറിയ ശതമാനമാണെന്നും വിദേശകാര്യ മന്ത്രി മനോഹര്‍ പരീകര്‍. അവിടെ ചെറു സംഘമാണ് കുഴപ്പം സൃഷ്ടിക്കുന്നത്.
കശ്മീര്‍ പ്രശ്നം വളരെ പഠിച്ച ശേഷമാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ വളരെ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ സമീപിക്കുന്നത് - യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ടറുമായി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പെന്‍റഗണ്‍ റിപ്പോര്‍ട്ടര്‍മാരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ചോദ്യത്തിന് അവിടെ കര്‍ഫ്യൂ ഇതിനകം പിന്‍വലിച്ചിട്ടുണ്ടെന്നും സര്‍വകക്ഷി സംഘം അങ്ങോട്ട് പോകുന്നുണ്ടെന്നും പരീകര്‍ പറഞ്ഞു.
വാസ്തവത്തില്‍, കശ്മീരില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുണ്ടെന്നും മുഖ്യമന്ത്രി താഴ്വരയില്‍നിന്നുള്ള പ്രതിനിധിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.