എം.പിമാരുടെ ശമ്പളം കൂട്ടുന്നു
text_fieldsന്യൂഡല്‍ഹി: പാര്‍ലമെന്‍റ് അംഗങ്ങളുടെ ശമ്പളവും അലവന്‍സും ഉടന്‍ വര്‍ധിപ്പിക്കും. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും നിര്‍ദേശം വൈകാതെ പ്രധാനമന്ത്രിയുടെ ഓഫിസിന് സമര്‍പ്പിക്കുമെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രാലയം അറിയിച്ചു. എം.പിമാരുടെ ശമ്പളവും അലവന്‍സും നിശ്ചയിക്കുന്നതിനുള്ള പാര്‍ലമെന്‍ററികാര്യ സമിതി മുമ്പാകെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ജീവനക്കാര്‍ക്ക് ഏഴാം ശമ്പള കമീഷന്‍ നടപ്പാക്കിയതിനാല്‍ തങ്ങളുടെ ശമ്പളവും പുതുക്കണമെന്ന് ചില എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മൂന്നംഗ സമിതിയെ നിയോഗിച്ചു. സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് ശമ്പളം കൂട്ടുന്നത്.
ശമ്പളം 50000, മണ്ഡല അലവന്‍സ് 45000, സെക്രട്ടറിമാര്‍ക്കുള്ള ചെലവ് 30000, സ്റ്റേഷനി 15000, പാര്‍ലമെന്‍റ് കൂടുന്ന ഓരോ ദിവസത്തിനും സിറ്റിങ് അലവന്‍സ് 2000 വീതം എന്നിവയാണ് എം.പിമാര്‍ക്ക് നിലവില്‍ ലഭിക്കുന്ന ശമ്പള-ആനുകൂല്യം. പുറമെ, ഡല്‍ഹിയില്‍ വീട്, വിമാന-ട്രെയിന്‍ യാത്രാ സൗജന്യം, മൂന്ന് ലാന്‍ഡ് ഫോണ്‍, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവയും ഓരോ എം.പിക്കും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.