ഇന്ത്യൻ സന്ദർശത്തിനിടയിൽ മഴയില്‍ വലഞ്ഞ് കെറി
text_fieldsന്യൂഡല്‍ഹി: മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍ എത്തിയ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയെ അസാധാരണ മഴ വലച്ചു. മൂന്ന് ആരാധനാ കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശന പരിപാടി മഴമൂലം റദ്ദാക്കി. ഡല്‍ഹി ജുമാമസ്ജിദ്, ഗൗരീശങ്കര ക്ഷേത്രം, ഗുരുദ്വാര സിസ്ഗഞ്ച് സാഹിബ് എന്നിവിടങ്ങളിലേക്കാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ഡല്‍ഹി ഐ.ഐ.ടി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്ന ചടങ്ങും റദ്ദാക്കേണ്ട സ്ഥിതിയായിരുന്നു. മഴ ശമിച്ചപ്പോള്‍ കെറി എത്തി.
തന്നെ കേള്‍ക്കാന്‍ എത്തിച്ചേര്‍ന്നവര്‍ക്ക് അവാര്‍ഡ്തന്നെ കൊടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബോട്ടിലാണോ ഹാളിലേക്ക് എത്തിയതെന്ന് ചോദിച്ച കെറി, ക്ളേശം സഹിച്ച് എത്തിയവരെ പ്രശംസിച്ചു. തിങ്കളാഴ്ച രാത്രി അദ്ദേഹം പാലം വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ഡല്‍ഹി നഗരം കനത്ത മഴയത്തെുടര്‍ന്ന് വന്‍ഗതാഗതക്കുരുക്കിലായിരുന്നു. അതിന്‍െറ പ്രയാസം ജോണ്‍ കെറിക്കും അനുഭവിക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.