കശ്മീര്‍ ഭരണസ്തംഭനം: മുന്നറിയിപ്പുമായി ഗവര്‍ണര്‍
text_fieldsശ്രീനഗര്‍: കാശ്മീരില്‍ ഗവണ്‍മെന്‍റ് രൂപീകരിക്കുന്നതു സംബന്ധിച്ച് നാളെ വൈകുന്നേരത്തിനകം തീരുമാനമറിയിക്കണമെന്ന് സംസ്ഥാന ഗവര്‍ണര്‍ എന്‍.എന്‍ വോഹ്റ. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്‍െറ മരണത്തെ തുടര്‍ന്നുണ്ടായ ഭരണസ്തംഭനം തുടരുന്നതിനിടയിലാണ് ഗവര്‍ണറിന്‍റെ പ്രസ്താവന. കഴിഞ്ഞ ദിവസം സംസ്ഥാന ഭരണത്തില്‍ പങ്കാളിയായ ബി.ജെ.പിയോടുള്ള നിലപാട് കടുപ്പിച്ച് പി.ഡി.പി രംഗത്തത്തെിയിരുന്നു. മുഫ്തി മുഹമ്മദിന്‍െറ മരണത്തിനുശേഷം പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത മകള്‍ മെഹബൂബ മുഫ്തി, സഖ്യം തുടരുന്നതിന് കൂടുതല്‍ ഉറപ്പുകള്‍ കേന്ദ്രം നല്‍കണമെന്ന ആവശ്യവുമായാണ് രംഗത്ത് വന്നത്. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണമാണ് നിലനില്‍ക്കുന്നത്.
ഒട്ടും ജനപ്രിയമായിരുന്നില്ളെങ്കിലും ധീരമായ നിലപാടെടുത്താണ് മുഫ്തി മുഹമ്മദ് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ടതെന്നും എന്നാല്‍, നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും കേന്ദ്രം പാലിച്ചില്ളെന്നും മെഹബൂബ പറഞ്ഞിരുന്നു. മെഹബൂബ പാര്‍ട്ടി നേതാക്കളും നിയമസഭാ സാമാജികരുമായി സ്വന്തം വീട്ടില്‍ നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് നയം വ്യക്തമാക്കിയത്.
ആര്‍ട്ടിക്ക്ള്‍ 370, അഫ്സ്പ പിന്‍വലിക്കല്‍, പാകിസ്താനുമായി ചര്‍ച്ച, ബീഫ് നിരോധം തുടങ്ങിയ വിഷയങ്ങളിലാണ് പി.ഡി.പി യും ബി.ജെ.പിയുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.