വ്യാപം: മധ്യപ്രദേശിലെ ഏഴ് കേന്ദ്രങ്ങളില്‍ സി.ബി.ഐ റെയ്ഡ്
text_fields
ന്യൂഡല്‍ഹി: നൂറോളം ദുരൂഹ മരണങ്ങള്‍ക്ക് വഴിവെച്ച രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കേസായ മധ്യപ്രദേശിലെ ‘വ്യാപം’ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ ഭോപാലിലെ ഏഴു കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. 2012ലെ മെഡിക്കല്‍ പ്രവേശ പരീക്ഷയിലും ട്രാന്‍സ്പോര്‍ട്ട് കോണ്‍സ്റ്റബ്ള്‍ റിക്രൂട്ട്മെന്‍റ് പരീക്ഷയിലും ക്രമക്കേടുകള്‍ കാണിച്ച ഉദ്യോഗസ്ഥരുടെ വീടുകളിലായിരുന്നു റെയ്ഡ്. ഇവരായിരുന്നു വ്യാപം നടത്തിയ രണ്ടു പരീക്ഷകളിലും സൂപ്പര്‍വൈസര്‍മാരായിരുന്നത്. പരീക്ഷ പാസാകാനായി ചില വിദ്യാര്‍ഥികളുടെ ഒ.എം.ആര്‍ ഉത്തരക്കടലാസുകളില്‍ ഇവര്‍ കൃത്രിമം കാണിച്ചിരുന്നു.
ഇതിന് അനുബന്ധമായി മൊറേന ജില്ലയില്‍ കോണ്‍സ്റ്റബ്ള്‍ പരീക്ഷ എഴുതിയ ഒരു ഉദ്യോഗാര്‍ഥിയുടെ വീട്ടിലും റെയ്ഡ് നടന്നു. ക്രമക്കേടും കൃത്രിമവും തെളിയിക്കുന്ന നിരവധി രേഖകള്‍ കണ്ടത്തെിയതായി വ്യക്തമാക്കിയ സി.ബി.ഐ തുടരന്വേഷണത്തിനായി അവ സൂക്ഷ്മ പരിശോധന നടത്തുമെന്നും അറിയിച്ചു.
ഇനി ഒരു മരണംപോലും അനുവദിക്കുകയില്ളെന്ന് വ്യക്തമാക്കി ജൂലൈ ഒമ്പതിനാണ് സുപ്രീംകോടതി വ്യാപം കേസുകള്‍ സി.ബി.ഐക്ക് വിട്ടത്. അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വേണമെന്നും ഗവര്‍ണറെ നീക്കംചെയ്യണമെന്നുമുള്ള ആവശ്യങ്ങളില്‍ മധ്യപ്രദേശ് സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാറിനും ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്, വ്യാപം തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ആനന്ദ് റായ്, പ്രശാന്ത് പാണ്ഡെ, ആശിഷ് ചതുര്‍വേദി തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹരജികളാണ് സുപ്രീംകോടതി മുമ്പാകെയത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.