വാടക ഗര്‍ഭധാരണം നടത്തുന്നവര്‍ക്കും അവധി നല്‍കണമെന്ന് കോടതി
text_fieldsമുംബൈ: വാടക ഗര്‍ഭധാരണം നടത്തുന്നവര്‍ക്കും പ്രസവാവധി അനുവദിക്കണമെന്ന് ബോംബെ ഹൈകോടതി. അവധി നല്‍കാത്തത് നവജാത ശിശുവിന് അമ്മയുടെ സാമീപ്യത്തില്‍ വളരാനുള്ള അവകാശം നിഷേധിക്കലാണെന്നും വാടക ഗര്‍ഭപാത്രത്തിലൂടെയാണ് കുഞ്ഞുണ്ടായത് എന്ന കാരണത്താല്‍ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയായ റെയില്‍വേ ജീവനക്കാരിക്ക് ആറുമാസം അവധി അനുവദിക്കാനും കോടതി നിര്‍ദേശിച്ചു.
2004ല്‍ വിവാഹിതയായ പരാതിക്കാരി കുട്ടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് വാടക ഗര്‍ഭധാരണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
കുഞ്ഞിന് 33 ആഴ്ച വളര്‍ച്ചയത്തെിയപ്പോള്‍ അവധിക്ക് അപേക്ഷിച്ചെങ്കിലും വാടക ഗര്‍ഭധാരണം നടത്തുന്നവര്‍ക്ക് അവധിയനുവദിക്കാന്‍ നിയമമില്ളെന്ന് റെയില്‍വേ അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അവര്‍ കോടതിയെ സമീപിച്ചത്.
കുഞ്ഞിന് ജന്മം നല്‍കുന്നില്ളെങ്കിലും അമ്മയുടെ കൈകളിലാണ് കുഞ്ഞിന്‍െറ സുരക്ഷിതത്വം മുഴുവന്‍.വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ കുഞ്ഞിന് അമ്മയുടെ പരിചരണം ആവശ്യമാണെന്നും സമാനമായ മറ്റൊരു കേസില്‍ ബോംബെ ഹൈകോടതിയുടെ നാഗ്പുര്‍ ബെഞ്ച് അഭിപ്രായപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അനൂപ് മോഹ്ത, ജെ.എസ്. കുല്‍കര്‍ണി എന്നിവരുടെ ബെഞ്ചാണ് ലീവനുവദിക്കാന്‍ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.