ആര്‍.എസ്.എസും പൊലീസും വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന കൂടുതല്‍ ദൃശ്യം പുറത്ത്
text_fieldsന്യൂഡല്‍ഹി: രോഹിത് വെമുലയുടെ മരണത്തിന്‍െറ ഉത്തരവാദികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ഥികളെയും റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെയും പൊലീസും ആര്‍.എസ്.എസ് പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദിച്ച സംഭവം കത്തിക്കയറുന്നു. പൊലീസും ആര്‍.എസ്.എസും ചേര്‍ന്ന് വിദ്യാര്‍ഥികളെ മര്‍ദിക്കുന്നതും പൊലീസ് കോണ്‍സ്റ്റബ്ള്‍ വനിതയെ മുടിക്കുപിടിച്ച് വലിച്ചിഴക്കുന്നതുമടക്കം കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. കേന്ദ്രസര്‍ക്കാറിന്‍െറ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസുമായി നിരന്തര ഏറ്റുമുട്ടലിലുള്ള ആം ആദ്മി പാര്‍ട്ടി വിഷയം ഏറ്റുപിടിച്ചു.
ഡല്‍ഹി പൊലീസ് സംഘ്പരിവാറിന്‍െറ സ്വകാര്യ സേനയായി വിദ്യാര്‍ഥികളെ അടിച്ചമര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കുറ്റപ്പെടുത്തി. രാജ്യമെമ്പാടുമുള്ള വിദ്യാര്‍ഥികളുമായി മോദി സര്‍ക്കാര്‍ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്നും ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന കെജ്രിവാള്‍ ട്വിറ്ററിലൂടെ ആരോപിച്ചു. എന്നാല്‍, അതിക്രമത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടില്ളെന്നാണ് ആര്‍.എസ്.എസ് ന്യായീകരണം. പൊലീസുകാര്‍ കുറ്റം ചെയ്തെങ്കില്‍ അന്വേഷിക്കുമെന്ന് പൊലീസ് കമീഷണറും അറിയിച്ചു. ശനിയാഴ്ച നടന്ന അക്രമം മലയാള മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നത്. മാതൃഭൂമി ന്യൂസ് വിഡിയോ ജേണലിസ്റ്റ് ജിജി പിള്ളക്ക് ഉള്‍പ്പെടെ പരിക്കേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ഡല്‍ഹി പൊലീസ് മേധാവികള്‍ക്കും നിവേദനം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.